ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ട ഘടകമാണ് ശുചിത്വം.ശുചിത്വമില്ലായ്‌മ കൊണ്ടുണ്ടാകുന്ന രോഗങ്ങളെ നമുക്ക് എല്ലാവർക്കും ഒത്തുചേർന്ന് തടയാം.അതിനായ് നാം ഓരോരുത്തരും വ്യക്തിശുചിത്വവും,പരിസരശുചിത്വവും പാലിക്കണം. മാറണം.നമ്മുടെ മലയാളികളുടെ ചിന്തകളും,രീതികളും. വീടുകളിൽ ഉപയോഗശൂന്യമായ വസ്തുക്കൾ പരിസരങ്ങളിൽ വലിച്ചെറിയാതെ അത് ഉപയോഗപ്രദമായ രീതിയിൽ ജൈവവളങ്ങളാക്കുക.വീടുകളിലും, റോഡുകളിലും,പരിസരങ്ങളിലും തുപ്പുകയോ മല-മൂത്ര വിസർജനം നടത്തുവാനോ പാടില്ല.നല്ല ആരോഗ്യത്തിനും വേണ്ടി കുളിക്കുന്നത് ശരീരത്തിനും,മനസ്സിനും ഉന്മേഷം ഉണ്ടാക്കും. ഇപ്പോൾ ലോകത്തുസംഭവിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് -19 എന്ന വിപത്തിനെ ശുചിത്വത്തിലൂടെ നമുക്ക് നിയന്ത്രിക്കാൻ കഴിയും.ഇങ്ങനെ നാം ഒരോരുത്തരും ചിന്തിച്ചാൽ രോഗങ്ങൾ നമുക്കിടയിൽ നിന്നും അകന്നുമാറും. കോവിഡ് -19 എന്ന ഈ മഹാവിപത്തിനെ നമുക്ക് ഒത്തുചേർന്ന് തോല്പിക്കാം.നമ്മുടെ ഭാരതത്തെ,ഈ ലോകത്തെ,ശുചിത്വ ഭാരതവും,ശുചിത്വ ലോകവും ആക്കിമാറ്റാൻ പുതുതലമുറയായ നമുക്ക് ഒരുമിച്ച് പ്രവർത്തിയ്ക്കാം.


നിരജ്ഞൻ എസ് എ
6എ ബി.എൻവി.വി ആന്റ് എച് എസ് എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം