ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധനാൾ വഴി

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധനാൾ വഴി എന്ന താൾ ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധനാൾ വഴി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധനാൾ വഴി

രോഗം നാം മനുഷ്യർക്കുമാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും സംഭവിക്കുന്നു.ശരീരം രോഗത്തിനെതിരെ സ്വയം പ്രവർത്തിച്ചാൽ രോഗം മാറും.എന്നാൽ വിറ്റാമിൻ ഗുളികയും,പായ്‌ക്കറ്റ്‌ ഭക്ഷണവും,ഡ്രൈ ഫ്രൂട്സ് ഒക്കെയായിമാറി രോഗപ്രതിരോധം. ആധുനികകാലത്തെ മാതാപിതാക്കൾ കുട്ടികൾക്ക് നല്ല പോഷകാഹാരംകൊടുത്ത് വളർത്തുന്നതിലും,മാസം തോറും ഡോക്ടറെ കണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യും.എന്നാലും കുട്ടികൾക്ക് രോഗങ്ങൾ വിട്ടുമാറുന്നില്ല.എന്താണ് ഇതിനൊക്കെ കാരണം?....നമുക്ക് ചിന്തിക്കാം. പ്രാചീന കാലത്ത് മാതാപിതാക്കൾ അവരുടെ മക്കൾക്ക് വിറ്റാമിൻ ഗുളികകൾ കൃഷിചെയ്ത് ഉണ്ടാക്കുകയും പ്രകൃതിഭക്ഷണം നൽകി വളർത്തുകയും ചെയ്തു.അവരുടെ കുഞ്ഞുങ്ങളെ കൃഷിയെ സ്നേഹിക്കാൻ പഠിപ്പിച്ചു. ഇന്ന് കൃഷിപ്പണിക്ക് സ്റ്റാറ്റസ് ഇല്ല.എല്ലാവരും എഞ്ചിനീയർ ,ഡോക്ടർ ഇതിനു പുറകെ പോകുന്നു.ലോകം വികസിക്കട്ടെ ചന്ദ്രനിൽ അമ്പലം കെട്ടിയാലും,ചൊവ്വയിൽ റിസോർട് പണിതോ......പക്ഷെ മറക്കരുത്....നമ്മുടെ പൂർവികരെ അവരുടെ പ്രകൃതിസ്നേഹത്തെ.ഏറ്റുവാങ്ങി നമുക്കും തുടങ്ങാം കൃഷിയെ സ്നേഹിക്കാൻ .......പ്രകൃതിയെ സ്നേഹിക്കാൻ ......പായ്‌ക്കറ്റ്‌ ഭക്ഷണങ്ങളെ വെറുക്കാൻ......കാലത്തിന്റെ ദയാരഹിതമായ വിധി ഏറ്റുവാങ്ങാൻ കരുതുണ്ടാക്കാം .....നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ..........വ്യായാമം ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി വളർത്താൻ നമുക്ക് കൂട്ടായി ശ്രമിക്കാം.

പാർത്ഥസാരഥി എസ്
7 ബി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം