ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ഇ-വിദ്യാരംഗം‌ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഇ-വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം മാസിക സ്കൂൾ ലൈബ്രറി വഴി കുട്ടികൾക്ക് നൽകുന്നുണ്ട്,സാഹിത്യസമാജത്തിന്റെ ആഴ്ചവട്ടം പരിപാടിയിൽ വിദ്യാരംഗം മാസികയിലെ ശ്രദ്ധേയമായ രചനകൾ കുട്ടികളും അദ്ധ്യാപകരും സദസ്സിന് പരിചയപ്പെടുത്തും.വിദ്യാരംഗം ബ്ലോഗിലെ പഠനവിവരങ്ങൾ,പാഠവിശകലനങ്ങൾ,വീഡിയോ,ആഡിയോ എന്നിവ സ്മാർട്ട് റൂം വഴി കുട്ടികൾക്ക് പങ്കു വയ്ക്കുന്നു.അധിക വിവരങ്ങൾ ഇ-മെയിൽ വഴി പങ്കുവയ്ക്കാൻ ഐ.റ്റി വിഭാഗവും മലയാള വിഭാഗവും പ്രവർത്തനം തുടങ്ങി.ഇതര വിഷയങ്ങളും ഇതിൽ കൂട്ടുചേരുന്നതാണ്.പ്രധാനമായും കമ്പ്യൂട്ടർ, ഇ-മെയിൽ സൗകര്യമുള്ള കുട്ടികൾക്കാണ് ഇത് പ്രയോജനപ്പെടുന്നത്.വിവരവിജ്ഞാന വിനിമയം ഒരു ഡബിൾ ക്ലിക്കിൽ മനസ്സിലും ചിന്തയിലും ബുദ്ധിയിലും എത്തുമ്പോഴാണ് വിദ്യാലയം ഹൈ-ടെക് ആകുന്നതെന്ന് ഞങ്ങൾ കരുതുന്നു.ഇതോടൊപ്പം എല്ലാ വിഷയങ്ങളുടെയും പാഠഭാഗവുമായി ബന്ധപ്പെട്ട റിസോഴ്സ് സി.ഡികൾ കണ്ടെത്തുക, തയ്യാറാക്കുക എന്നത് അവധിക്കാലത്തെ ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങളാണ്.