ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം മാസിക സ്കൂൾ ലൈബ്രറി വഴി കുട്ടികൾക്ക് നൽകുന്നുണ്ട്,സാഹിത്യസമാജത്തിന്റെ ആഴ്ചവട്ടം പരിപാടിയിൽ വിദ്യാരംഗം മാസികയിലെ ശ്രദ്ധേയമായ രചനകൾ കുട്ടികളും അദ്ധ്യാപകരും സദസ്സിന് പരിചയപ്പെടുത്തും.വിദ്യാരംഗം ബ്ലോഗിലെ പഠനവിവരങ്ങൾ,പാഠവിശകലനങ്ങൾ,വീഡിയോ,ആഡിയോ എന്നിവ സ്മാർട്ട് റൂം വഴി കുട്ടികൾക്ക് പങ്കു വയ്ക്കുന്നു.അധിക വിവരങ്ങൾ ഇ-മെയിൽ വഴി പങ്കുവയ്ക്കാൻ ഐ.റ്റി വിഭാഗവും മലയാള വിഭാഗവും പ്രവർത്തനം തുടങ്ങി.ഇതര വിഷയങ്ങളും ഇതിൽ കൂട്ടുചേരുന്നതാണ്.പ്രധാനമായും കമ്പ്യൂട്ടർ, ഇ-മെയിൽ സൗകര്യമുള്ള കുട്ടികൾക്കാണ് ഇത് പ്രയോജനപ്പെടുന്നത്.വിവരവിജ്ഞാന വിനിമയം ഒരു ഡബിൾ ക്ലിക്കിൽ മനസ്സിലും ചിന്തയിലും ബുദ്ധിയിലും എത്തുമ്പോഴാണ് വിദ്യാലയം ഹൈ-ടെക് ആകുന്നതെന്ന് ഞങ്ങൾ കരുതുന്നു.ഇതോടൊപ്പം എല്ലാ വിഷയങ്ങളുടെയും പാഠഭാഗവുമായി ബന്ധപ്പെട്ട റിസോഴ്സ് സി.ഡികൾ കണ്ടെത്തുക, തയ്യാറാക്കുക എന്നത് അവധിക്കാലത്തെ ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങളാണ്.