ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/മുയലിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/അക്ഷരവൃക്ഷം/മുയലിന്റെ ബുദ്ധി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/മുയലിന്റെ ബുദ്ധി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുയലിന്റെ ബുദ്ധി


അതിമനോഹരമായ സൂര്യോദയം പൂക്കളിൽ സൂര്യ രശ്മികൾ തട്ടി പൂക്കൾ പുഞ്ചിരി തൂകി ഉണർന്നു. തേന്മലക്കാട് ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയാർന്ന കാടാണ് കാടിന് ചാരുതയേകി കരടി, ആന, മുയൽ, സിംഹം, കുറുക്കൻ... എന്നിങ്ങനെ ഒട്ടനവധി ജീവികൾ . എന്നാൽ കാട്ടിലെ ഏക പ്രശ്നം ചീമൻ മുതലയാണ്. ചീമൻ എപ്പോഴും കാണുന്ന മൃഗങ്ങളെ കഴിച്ചു കൊണ്ടിരിക്കും. തേന്മലക്കാടിന്റെ ഏക പുഴയാണ് വൈഗ നന്ദി. അവിടെയാണ് അവന്റെ വാസം. ഈ പ്രശ്നം തേന്മലയെ ആകെ ബാധിക്കാൻ തുടങ്ങി. ഈ കാര്യം കാട്ടു സഭയിലെത്തി. ഓരോരുത്തരും ഓരോ ഉപായം പറഞ്ഞു. പക്ഷേ അതൊന്നും മൃഗരാജാവായ സിംഹത്തിന് തൃപ്തികരമായില്ല. മുയൽ ഒരു സൂത്രം പറഞ്ഞു നഗരത്തിൽ നിന്നും വേട്ടക്കാരനെ കൊണ്ടുവരാം എന്നതായിരുന്നു മുയലിന്റെ സൂത്രം. കാട്ടിലെ മൃഗങ്ങൾ എല്ലാം ചേർന്ന് വടക്കാരന് നിവേദനം നൽകി. ദയ തോന്നിയ വേട്ടക്കാരൻ മൃഗങ്ങളെ സഹായിക്കാൻ തീരുമാനിച്ചു. വേട്ടക്കാരൻ മുതലയെപ്പിടിക്കാൻ കാട്ടിലെത്തി. അയാൾക്കൂട് ഉണ്ടാക്കി മുതലയെ കാത്തിരുന്നു. മുയൽ സൂത്രത്തിൽ മുതലയെ കൂട്ടിന്റെ അരികിലേക്ക് കൂട്ടികൊണ്ടുവന്നു. മുയൽ കൂട്ടിലേക്ക് കയറുന്നതു കണ്ട ചീമൻ പുറകെ കയറിപ്പോയി മുയൽ തന്ത്രപരമായി രക്ഷപ്പെട്ടു. പക്ഷേ മുതല കുടുങ്ങി പോയി. വേട്ടക്കാരൻ മുതലയെ വേറൊരുക്കാട്ടിലേക്ക് മാറ്റി. ക് ഇപ്പോൾ തേന്മലക്കാട് സന്തോഷത്തിലാണ്. വൈഗ നദിയുടെ ഭംഗിയും ജീവികളുടെ സന്തോഷവും ആ കാടിനെ സ്വർഗതുല്യമാക്കി.
 

അശ്വതി
9എ ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ