ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി


  ലോകത്തെയാകമാനം പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ഒരു മഹാവ്യാധിയാണ് കൊവിഡ് 19 എന്ന കൊറോണ . പണവും അധികാരശക്തിയുമാണ് ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നതെന്ന് കരുതിയവർക്ക് തെറ്റി. പണത്തിന്റെ ശക്തിയും അധികാരഹുങ്കും ഈ മഹാമാരിക്ക് മുന്നിൽ വിലപ്പോയില്ല. ലോക സമ്പന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ നിരവധി ജീവനുകൾ കൊറോണ അപഹരിച്ചു. അതുപോലെത്തന്നെ ഇറ്റലിയുടെയും അവസ്ഥ മറ്റൊന്നല്ല. എന്തിനേറെ പറയുന്നു , ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം കരുതിയ കേരളത്തിലും കൊറോണ ഭീതി ജനിപ്പിക്കുകയും ജീവനുകൾ അപഹരിക്കുയും ചെയ്തു.
       ഓരോ ദിവസം കഴിയുന്തോറും പ്രവാസലോകത്ത്‌ ഭീതിയും ആശങ്കയും ഏറുകയാണ്. കോവിഡ് 19 ബാധിതരുടെ എണ്ണം പെരുകുന്നതും ആഴ്ചകളായി നിശ്ശബ്ദമായി നിൽക്കുന്ന ഗർഫ് നാടുകളിലെ ഭാവിജീവിതതെക്കുറിച്ചുള്ള ചിന്തകളും ചേർന്ന് എലാ പ്രവാസിയും സമർദ്ദത്തിലാണ്.
        ലോകത്തിലെ സാമ്പത്തികസ്ഥിതിയും ഭക്ഷണക്ഷേമ സ്ഥിതിയും മാന്ദ്യം നേരിട്ടു കൊണ്ടിരിക്കയാണ്. ലോകത്ത് കൊറോണ മൂലം അനേകലക്ഷം ജീവനുകൾ നഷ്ടപ്പെടുകയാണ്. ആദ്യം ഈ രോഗം സ്ഥിതികരിച്ചത് ചൈനയിലെ ഹ്യുബായ് പ്രവിശ്വയിലെ വുഹാനിൽ 2019 ഡിസംബർ 31 നാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ചൈനയിലെ വൈദ്യശാസ്ത്ര വിഭാഗത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതു മറ്റുള്ള രാജ്യങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട നോവൽ കൊറോണയാണ് ഈ രോഗത്തിനടിസ്ഥാനം. കടുത്ത പനി, വരണ്ട ചുമ, തൊണ്ടയിൽ അസ്വസ്ഥത, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ . ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശ വ്യവസ്ഥയെയാണ്. ഇതുവരെയും ഈ മഹാമാരിക്ക് പ്രതിവിധിയായി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ താൽക്കാലികമായരോഗ മുക്തിക്ക് ഉപയോഗിക്കുന്നത് സന്ധിവാതത്തിനും മലമ്പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് കൊറോണയെ നേരിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം മൂലം അനേകം രോഗികൾ രോഗമുക്തരായിട്ടുണ്ട്. ഇന്ത്യയിലും കൊറോണ കാരണം ജീവനുകൾ നഷ്ടപ്പെട്ടു. രോഗ ബാധിതർ 14,800 ഉം .
       
          ഇന്ത്യയിലെ സംസ്ഥനങ്ങളിൽ രോഗ പ്രതിരോധത്തിൽ മുന്നിലുള്ളത് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്നതായ കേരളമാണ്. ഇത് കേരളത്തിലുള്ളവർക്കും മറ്റു സംസ്ഥാനങ്ങൾക്കും രോഗമുക്തി നേടുന്നു. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. അതുപോലെ തന്നെ കോവിസ് വ്യാപനം ചെറുക്കാൻ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് 650000 പരിശോധനാ കിറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്. മനുഷ്യശരീരത്തിലുള്ള കൊറോണയുടെ സാന്നിധ്യം തിരിച്ചറിയാൻ റാപ്പിഡ് ടെസ്റ്റുകളും നിലവിലുണ്ട്. രോഗവ്യാപനം തടയുന്നതിനായി എല്ലാ രാജ്യങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന വേളയിൽ നമുക്കും കോവിഡിനെതിരേ കൈ കോർക്കാം അതിനായിലോകം മാസങ്ങളും ആഴ്ച്ചകളും നീണ്ടു നിൽക്കുന്ന ലോക്ഡൗണിലാണ്. അതിനോടൊപ്പം കേരളവും.
      നിർദ്ദേശങ്ങൾ പാലിക്കതെ പൊതുനിരത്തിൽ അനാവശ്യമായി ഇറങ്ങി നടക്കുന്ന വരെ പോലീസ് ബോധവൽക്കരിക്കുകയും അസുസരിക്കാത്തവർക്കെതിരേ കേസെടുക്കും.
         ഇരമ്പി മറിഞ്ഞിരിക്കുന്ന മഹാനഗരങ്ങളും പാതകളുമെല്ലാം ഇപ്പോൾ നിശ്ശൂന്യമാണ് മനുഷ്യരെലാം വീടിനകത്തിരുക്കുന്നു. മലയാളിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അടച്ചിരിപ്പ്. എന്നാൽ നാം വീട്ടിലിരിക്കുമ്പോൾ അഹോരാത്രം ജോലി ചെയ്യുന്ന കുറെ മനുഷ്യരുണ്ട്. ആരോഗ്യ പ്രവർത്തർ കെടും വേനലിലും കാവലും കരുതലുമാവുന്ന പോലീസുകാർ. സമയം മറന്ന് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ സന്നദ്ധ പ്രവർത്തകർ, കൃത്യമായി ഇടപെട് തീരുമനങ്ങളെടുക്കുന്ന ഭരണാധികാരികൾ, നേതാക്കൾ ഇവരിലാണ് നമ്മുടെ ജീവൻ. സ്വന്തം ജീവൻ പോലുപണയം വെച്ച് കാവൽ നിൽക്കുന്ന ഇവരെലാം നാം ആദരിക്കേണ്ട പോരാളികളാണ് . ഇവരുടെ സേവനത്തേയും സഹനത്തേയും സമർപ്പണത്തേയും തിരിച്ചറിഞ്ഞ് ആശംസിക്കാം നമുക്ക് .
 

പവിത്ര പ്രദീപ്
9ബി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം