ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2018-19
2018-19 അധ്യയനവർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
അക്കാദമിക മികവുകൾ
2018-19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 206 കുട്ടികളും വിജയിക്കുകയും 49 കുട്ടികൾക്ക് ഫുൾ എ പ്ലസ് കിട്ടുകയും ചെയ്തു. അങ്ങനെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയമായി മാറാൻ കഴിഞ്ഞു ,ഇതിൽ 26 കുട്ടികൾക്ക് യാതൊരു ഗ്രേസ്‌മാർക്കും ഇല്ലാതെ ഫുൾ എ പ്ലസ് ലഭിച്ചത് അഭിനാർഹമായ നേട്ടമാണ്.
ദേശാഭിമാനി അക്ഷരമുറ്റം
ഈ അധ്യയന വർഷത്തെ മാതൊരു മികവാണ് ദേശാഭിമാനി അക്ഷരമുറ്റം അറിവുത്സവത്തിൽ എൽ .പി വിഭാഗം ജില്ലാതല മത്സരത്തിൽ നാലാം ക്ലാസ്സിലെ കെ.ശ്രീദേവ് അർഹനായി.
- സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. യു.എസ്.എസ് പരീക്ഷയിൽ സോനാ ജയൻ എന്ന വിദ്യാർഥിയും മികച്ച വിജയം നേടി.
- തിരുവനന്തപുരം ജില്ലാതല കലോത്സവത്തിൽ ശിവജിത് ശിവൻ എന്ന വിദ്യാർഥി ഒന്നാം സ്ഥാനം നേടി.
പ്രവേശനോത്സവം
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ഐ.ബി.സതീഷ് അവർകൾ ഉദ്‌ഘാടനം ചെയ്തു. എസ്. എസ്.എൽ.സി ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കുകയും പൂർവവിദ്യാർഥി കൂട്ടായ്മ ആശംസാകാർഡുകളും മിഠായികളും നൽകി പുത്തൻ കൂട്ടുകാരെ വരവേറ്റു.ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ നേടിയ മുഴുവൻ കുട്ടികൾക്കും കാട്ടാക്കട ഗ്രാമപഞ്ചായത്തു ബാഗ്,പുസ്തകങ്ങൾ,കുട,പത്രം എന്നീ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
നിർമ്മാണപ്രവർത്തനങ്ങളും, നവീകരണ പ്രവർത്തനങ്ങളും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും,വിദ്യാർഥി സൗഹൃദ മുറിയുടെ ഉദ്‌ഘാടനവും അതോടൊപ്പം കാട്ടാക്കട നിയോജകമണ്ഡലം പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിച്ചു.
സ്നേഹിത
കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന 'സ്നേഹിതാ സ്കൂൾ' എന്ന പദ്ധതി ഈ വർഷം ആരംഭം മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.'സ്നേഹിതാ കോളിങ് ബെൽ' പദ്ധതിയുടെ ഭാഗമായി 9ബി യിൽ പഠിക്കുന്ന രാഹുൽ എന്ന വിദ്യാർഥിയ്ക്കു പുനർ നിർമ്മിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി. മൊയ്തീനാണ്. പെൺകുട്ടികളുടെ മാനസികവും ആരോഗ്യപ്രദവുമായ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിക്കുണ്ട്.
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച കുട്ടികൾ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ വാങ്ങി.