വി.വി.എച്ച്.എസ്.എസ് നേമം/നാഷണൽ കേഡറ്റ് കോപ്സ്

22:28, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('നാഷണൽ കേഡറ്റ് കോർപ്സ്. <nowiki>-------------------------------------------------</n...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാഷണൽ കേഡറ്റ് കോർപ്സ്.

-------------------------------------------------

വി. വി. എച്ച്. എസ്. എസ് നേമം സ്കൂളിൽ കഴിഞ്ഞ 5 ദശാബ്ദകാലത്തിലേറെയായി NCC ട്രൂപ്പ് പ്രവർത്തിച്ചു വരുന്നു. കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ഭാഗമായി, ട്രിവാൻഡ്രം ഗ്രൂപ്പിന്റെ കീഴിലുള്ള 2(K) ബറ്റാലിയൻ തിരുമലയുടെ നിർദേശപ്രകാരം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്കായി പരേഡ് (Drill) നടന്നു വരുന്നു.

* ലക്ഷ്യം *

------------------------

കുട്ടികളിൽ ആത്മവിശ്വാസം വളർത്തൽ.

സ്വയമേവയുള്ള അച്ചടക്കബോധം വളർത്തൽ.

കല്പനകളെ അനുസരിക്കാനും, കടമകൾ നിറവേറ്റാനുമുള്ള ഇച്ഛാശക്തി കൈവരിക്കൽ.

ഒരു അക്കാദമിക വർഷം 100 കേഡറ്റുകൾ ആണ് ട്രൂപ്പിൽ ഉള്ളത്. സ്വച്ച് ഭാരത് അഭിയാൻ പോലുള്ള ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാനക്യാമ്പുകൾ, മഹത് വ്യക്തികളുടെ പ്രതിമകൾ ശുചീകരിക്കൽ, പെയിന്റിംഗ് മത്സരങ്ങൾ പോലുള്ള സാമൂഹിക - സാംസ്കാരിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി - സേവനവാരാചരണം, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ അവസരങ്ങളിൽ എല്ലാം NCC കേഡറ്റുകളുടെ സജീവമായ സേവനവും സഹകരണവും സ്കൂളിന് ലഭ്യമാക്കുന്നു. 1991 മുതൽ 2017 വരെയുള്ള 26 വർഷക്കാലം സ്കൂൾ N.C.C ആഫീസർ ആയിരുന്ന ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ബഹു: H. M.  ദിനേശ്കുമാർ അവർകൾ സ്കൂൾ NCC യുടെ മാർഗ്ഗനിർദേശിയായി നിലകൊള്ളുന്നു.

ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ, ഇന്ത്യൻ ആർമി ഒഫീഷ്യൽസിന്റെ മേൽനോട്ടത്തിലുള്ള ഈ യുവജനക്ഷേമ സംഘടനയിലൂടെ (NCC)

വളർന്നു വരുന്ന കേഡറ്റുകൾ നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്.