ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൽക്കിയോ ഈ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കമലേശ്വരം/അക്ഷരവൃക്ഷം/കൽക്കിയോ ഈ കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൽക്കിയോ ഈ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൽക്കിയോ ഈ കൊറോണ

ലോക രാഷ്ട്രങ്ങളെ മുട്ടുകുത്തിച്ചു
ഭൂമിയിൽ വന്നു നിറഞ്ഞു അവൻ
ഒരംശമായ് പിറന്നായിരം മർത്യരുടെ
ജീവൻ കവർന്നവൻ മുന്നേറുന്നു
അവനിന്നു ലോകരാജാക്കന്മാരുടെ
ഉറക്കം കെടുത്തി ചിരിച്ചിടുന്നു
ആയുധം കൊണ്ടഹങ്കരിച്ചവരോ
ഒന്നുമല്ലെന്നറിഞ്ഞീടുന്നു.
ഓരോ ദിനവും വാർത്തകൾഏറുന്നു
ആയിരം പതിനായിരം ലക്ഷമെന്നിങ്ങനെ പ്രകൃതിയെ കീറിമുറിച്ചവർക്കിന്ന്
ധരിത്രിയെ വിറ്റുതുലച്ചവർക്കിന്ന്
അവനിയെ ചുട്ടു കരിച്ചവർക്കിന്ന്
ചങ്ങലപ്പൂട്ടിട്ടു വരിഞ്ഞു മുറുക്കുന്നു.
പുഞ്ചിരിച്ചീടുന്നു ഭൂമിദേവി
പുഴകൾ തെളിയുന്നു , ഓളങ്ങൾ പാടുന്നു
ശുദ്ധവായു ചുറ്റും നിറഞ്ഞു തളിർക്കുന്നു.
ലോകരെ ഒന്നിക്കാൻ നിമിത്തമായി
ഭൂമിക്കു പുതുജീവനേകാനായി
എത്തിയ കല്കിയോ ഈ കൊറോണ .

ആദിത്യൻ. എ.
8B ജിഎച്ച്എസ്എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - razeena തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത