ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കാലം സമ്മാനിച്ച വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കമലേശ്വരം/അക്ഷരവൃക്ഷം/കാലം സമ്മാനിച്ച വൈറസ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കാലം സമ്മാനിച്ച വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം സമ്മാനിച്ച വൈറസ്

കാലം കാത്തു വച്ച ഒരു ദുരന്തമായി അവൾ വന്നു
അങ്ങു വിദൂര ദേശത്ത് അവൾ വന്നിറങ്ങി
ആദ്യം ജനത്തിനൊന്നും അറിയാൻ കഴിഞ്ഞില്ല
അനേകായിരങ്ങളെ കൊന്നൊടുക്കിയ അവൾക്കൊരു
പേരുനൽകി അതാണ് കൊറോണ എന്ന കോവിട് 19
മാനവരാശിയെ മുഴുവൻ കീഴടക്കി
ലോക ജനമെല്ലാം വീതിയിൽ വിറച്ച്
പ്രവാസികളായി പോയവരെല്ലാം സ്വന്തംനാട് അണയാൻ
കഴിയാതെ വിതുമ്പിപ്പോയി
ചൈന എന്ന വുഹാനിൽ നിന്നെത്തിയ
കൊറോണ ജീവിതമാകെ താളം തെറ്റിച്ചു
ലോക നേതാക്കൾ എല്ലാം തോറ്റു പോയി
ആർക്കും കൊറോണയെ തോൽപ്പിക്കാനായില്ല
നമ്മുടെ കൊച്ചു കേരളത്തിലും വന്നെത്തി അവൾ
എങ്കിലും നമ്മുടെ കൊച്ചുകേരളം വിറച്ചില്ല
പ്രളയവും നിപ്പയും കണ്ട് നമ്മുടെ കേരളം
കോവിട് 19 നേരിടാൻ സജ്ജമായ മുഖ്യമന്ത്രിയും
ആരോഗ്യമന്ത്രിയും ഡോക്ടർമാരും
ലിനി പോലെയുള്ള മാലാഖമാരും
ജനങ്ങളെയെല്ലാം വീട്ടിലിരുത്തി
ആരോഗ്യപ്രവർത്തകർ എല്ലാം ഒരുമിച്ചു നിന്നു
ലോകമെല്ലാം കേരളത്തെ ഉറ്റുനോക്കി
കൊറോണ ക്കും കോവിട് 19നും കേരളം വില്ലനായി
കൊച്ചു കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയായി

ആദിത്യൻ ആർ
9A ജിഎച്ച്എസ്എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത