അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

പരിസ്ഥിതി ദിനം

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവിതത്തിലെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ

കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി

പരിസ്ഥിതി ദിനം മരത്തൈ നടുന്നു

വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന നേർച്ച ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു .ശ്രീ ഷാജൻ സെബാസ്റ്റ്യൻ  പരിസ്ഥിതി ദിനം സന്ദേശം നൽകി..ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ വീട്ടിലും സ്കൂളിലും തൈകൾ നട്ടു.

വീട്ടിൽ തൈകൾ നടൽ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ തൈകൾ നടുന്നതിന് പ്രോത്സാഹനം നൽകുന്നു. തൈ നടുന്നതിന്റെ ദൃശ്യം എടുത്ത് ടീച്ചർക്ക് അയച്ചു കൊടുക്കുക. മികച്ച ഫോട്ടോയ്ക്ക് സമ്മാനം നൽകുകയും ചെയ്യുന്നു . കുടുംബത്തോടൊപ്പം നിന്ന് തൈ നടുന്ന ഫോട്ടോയാണ് അയക്കേണ്ടത്. ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. മത്സരം എന്നതിലുപരി വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം.

ബോധവൽക്കരണ ക്ലാസുകൾ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു .കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഗൂഗിൾ  മീറ്റിലൂടെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ  സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനമാലപിച്ചു.

ഓൺലൈൻ ക്വിസ്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് ,മരം ഒരു വരം വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികളായ വിദ്യാർഥികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി..

ഓൺലൈനായി കവിതാമത്സരം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി കവിതാമത്സരം സംഘടിപ്പിക്കുകയുണ്ടായി പച്ചപ്പ് എന്നതായിരുന്നു വിഷയം, കൂടാതെ ജലസംരക്ഷണം എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും നടത്തി..

ജല  മലിനീകരണം തടയുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക ,പൊതുസ്ഥലങ്ങളിൽ  പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക ശരിയായ രീതിയിൽ വേസ്റ്റ് മാനേജ്മെൻറ് നടത്തുക,തുടങ്ങിയ കാര്യങ്ങളിൽ

കുട്ടികളെ ബോധവാന്മാരാക്കുന്നു..

സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സ്കൂളുകളിൽ സിഡോം നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പരിപാടിപ്രധാന പ്രവർത്തന പരിപാടികൾ വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. - ഉപയോഗിച്ച് കടലാസ് ശേഖരിച്ച്

- പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക.ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുക.നമുക്ക് ചെയ്യാം. ഭൂമിയെ ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത് പാഴാക്കരുത്.

* ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക.

• സാധാരണ ബൾബുകൾക്ക് പകരം LED/CFL ബൾബുകൾ ഉപയോഗിക്കുക.

* വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.

വീടുകളിൽ മരത്തൈ നടുന്നു

- കടലാസിൽ ഇരുവശവും എഴുതുക.

ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ

സ്കൂളിൽ മാലിന്യ നിർമാർജനം....

വിദ്യാർത്ഥികളും അധ്യാപകരും അംഗങ്ങളായ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ

മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിക്കുന്നു. ജൈവമാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ  ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു .ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു.ഭക്ഷണ മാലിന്യങ്ങളും  പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു.  ക്ലാസ് തലത്തിൽ കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് ടീച്ചർമാർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു...

പരിസര ശുചീകരണം
പരിസ്ഥിതി ക്ലബ് പ്രവർത്തനം
അംഗങ്ങൾപരിസ്ഥിതി ക്ലബ്
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു
പരിസ്ഥിതി ക്ലബ്ബ് 
കൃഷിയിടത്തിലെ കൗതുകം