ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുജീവൻ രക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കുജീവൻ രക്ഷിക്കൂ


ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നും ഉടലെടുത്ത കൊറോണ എന്ന മാരക വൈറസ് ഇന്ന് വികസിത രാഷ്ട്രങ്ങളെപോലും വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും മുക്തി നേടാൻ ശ്രമിക്കുന്ന ഓരോ ഇന്ത്യക്കാരനും വേണ്ടത് ജാഗ്രത തന്നെയാണ്. ഈ വൈറസ് പറയാനും കേൾക്കാനും എളുപ്പം ആണെങ്കിൽ പോലും അതിഭയങ്കരമായ ഒന്നുതന്നെയാണ്. ഇതിനൊരു പ്രതിരോധ ചികിത്സ യും ഇല്ലാത്തതുകൊണ്ട് ശുചിത്വം തന്നെ പ്രധാനം. പ്രതിരോധ ചികിത്സ ഇല്ലാത്ത ഇത് നമുക്ക് ഓരോരുത്തർക്കും ഉള്ള വെല്ലുവിളിയാണ്. കേരളമൊന്നാകെ ഇന്ന് ജാഗ്രതയിലാണ്. ജാതി എന്നോ മതമെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ എന്നോ വേർതിരിവില്ലാതെ ഇതിനെ അതി ജീവിക്കുകയാണ്  നമ്മുടെ ലോകം. നാം അനുഭവിക്കുന്ന ഈ ദുരിതം ഓരോ ഇന്ത്യൻ പൗരനെയും മനസ്സിൽ മായാത്ത നിഴൽപോലെ തങ്ങി നിൽക്കുകയാണ്. കൊറോണ ഇന്ന് ലോകത്തെ തന്നെ ഇളക്കി മറിക്കുകയാണ്. കാരണം ദിവസങ്ങളും ആഴ്ചകളും കഴിയുംതോറും ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ ആണ് അത് അപഹരിക്കുന്നത്. ഇന്ത്യ ഈ സംഭവത്തെ ഒരു വിപ്ലവമായി കരുതുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഈ വിപ്ലവത്തിലെ സൈനികർ എന്ന് നാം അറിയണം. കാരണം അനേകം വ്യക്തികൾ അവരുടെ ജീവൻ പണയം വെച്ച് കൊണ്ടാണ് ഇതിനെതിരെ പോരുതുന്നത്. അതിനെ നേരിടാൻ നാമൊന്നായി പ്രവർത്തിക്കുകയാണ് വേണ്ടത്. ശുചിത്വം പാലിച്ചു കൊണ്ട് തന്നെ നമുക്ക് മുന്നേറാം. നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും പറയുന്ന എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് നമുക്കിതിനെ ചെറുത്തു തോൽപ്പിക്കാം. എന്തുവന്നാലും എല്ലാത്തിനെയും മറികടന്ന് നാം മുന്നേറും എന്ന ദൃഢനിശ്ചയത്തോടെ നമുക്ക് ഇതിനെ അതിജീവിക്കാൻ കഴിയും. നമുക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസിനും സർക്കാരിനും ജീവകാരുണ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടും, സാമൂഹിക അകലം പാലിച്ചുകൊണ്ടും, സോപ്പും സാനിറ്റെയിസറും ഉപയോഗിച്ച് ശുചിത്വം പാലിച്ചും, മാസ്ക് ഉപയോഗിച്ചു സ്വയം പ്രതിരോധം തീർത്തും ഒരു നല്ല നാളേക്ക് വേണ്ടിയും നല്ല കേരളത്തിനു വേണ്ടിയും നമുക്ക് യത്‌നിക്കാം. രോഗം വന്നിട്ട് ചികിത്സിക്കാതെ രോഗം വരാതിരിക്കാനായി കരുതലോടെ മുന്നേറാം. ഒരു മലയാളി എന്ന നിലയിൽ ഒരു കേരളീയൻ എന്ന നിലയിൽ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ നമുക്ക് കഴിയട്ടെ.

സൂര്യ ആർ എസ്
4 A ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം