ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

14:43, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


ഭൂമിയുടെ തുടർച്ചയിൽ തികച്ചും സ്വാഭാവികം ആയ ഒന്നാണ് രോഗം.AD 165 ലെ ഗാലൻ പ്ലേഗ് മുതൽ 2019 ലെ കോവിഡ് -19 വരെ എത്തിനിൽക്കുമ്പോൾ നമുക്ക് ആ വസ്തുത തള്ളിക്കളയാനാകില്ല. കാലഗതിയനുസരിച് മനുഷ്യരാശിയെ ചൂഴ്ന്നുതിന്ന കോളറയും വസൂരിയും ഐഡ്‌സുമെല്ലാം നമുക്ക് കാട്ടിത്തന്നത് രോഗപ്രതിരോധം എന്ന ആശയത്തിന്റെ മഹത്വമാണ്.
1796 ഇൽ എഡ്‌വേഡ്‌ ജെന്നർ വസൂരിയ്‌ക്കെതിരായ വാക്‌സിൻ കണ്ടെത്തിയത് രോഗപ്രതിരോധ മേഘലയിലെ ആദ്യ നാഴികക്കല്ലാണ്. ജെന്നറിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ടി.ബി., പോളിയോ മുതലായ രോഗങ്ങളെ തടുക്കാൻ വിവിധ രാജ്യങ്ങളിലായി വികസിപ്പിച്ച പ്രതിരോധ കുത്തിവയ്‌പ്പുകൾ ഇന്നും തുടരുന്നു.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നിടത് രോഗപ്രതിരോധത്തിന്റ ആദ്യ ചുവടുറപ്പിക്കപ്പെടുന്നു. മാലിന്യമാണ് മുഖ്യ ശത്രു. സമ്പൂർണ മാലിന്യ നിർമാർജനം ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു തോല്പിക്കും. രണ്ടാമത്തേത് രോഗവാഹകരാണ്. കൊതുക്, ഈച്ച, പാറ്റ എന്നിവ വീടുകളിൽ കടക്കാതിരിക്കാൻ കഴിവതും ശുചിത്വം പാലിക്കുക. ഇന്ന് മനുഷ്യനും രോഗവാഹകരിൽ ഒരു പങ്ക് വഹിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. പൊതു ഇടങ്ങളിൽ തുപ്പുന്നതും മൂത്രവിസർജനം നടത്തുന്നതുമായ മോശം ശീലങ്ങളിൽ നിന്നും ഇനിയും മനുഷ്യൻ നടന്നുനീങ്ങണം.
ഇന്നും പ്രതിരോധം കണ്ടെത്താനാകാത്ത എയ്ഡ്‌സ്, എബോള, കോവിഡ് -19 മുതലായ രോഗങ്ങൾക്കായി അലോപ്പതിക്കു പുറമെ ആയുർവേദത്തിലും ഹോമിയോപ്പതിയിലും ഉള്ള സാധ്യതകളെ കുറിച്ചും പരിശോധിക്കാം.മരുന്നുത്പാദനത്തിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളെ മുൻ പന്തിയിലേക്ക് കൊണ്ടുവരാം.
വിവിധ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുമുള്ള വാർഷിക സർവ്വേ സാധാരണ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു.പ്രതിരോധ മരുന്നുകളുടെ വിതരണം, ജലജന്യരോഗങ്ങൾ ഒഴിവാക്കാനായി ജലാശയങ്ങൾ അണുവിമുക്തമാക്കുക എന്നിവ അവർ ഏറ്റെടുത്തു ചെയ്യുന്ന ജോലികളാണ്.
ഭക്ഷണശീലവും രോഗപ്രതിരോധശേഷി നിർണയിക്കുന്നു. പാതിവെന്ത ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന ആധുനിക മനുഷ്യർ എന്ന് അവകാശപ്പെടുന്ന നമ്മൾ നാടൻ ഭാഷണങ്ങളിലേക്കു മടങ്ങണം. അവയിലേക്കുള്ള തിരിച്ചു പോക്കിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം.
വ്യക്തിശുചിത്വവും വ്യായാമവും ഒരു ശരാശരി മനുഷ്യന്റെ രോഗപ്രതിരോധശേഷി നിർണയിക്കും.പകർച്ചവ്യാധികളുടെ കാര്യത്തിൽ ശുചിത്വമില്ലായ്മ സഹജീവികളെയും വലുതായി ബാധിക്കും.ആയതിനാൽ മനുഷ്യരുടെ സഹകരണത്തോടെയും സഹപ്രവർത്തനത്തോടെയും മാത്രമേ രോഗപ്രതിരോധം സാധ്യമാകു. ഓർക്കുക രോഗശമനത്തെക്കാൾ ഉത്തമമാണ് പ്രതിരോധം. വൈദ്യശാസ്ത്രത്തിന് ഈ മഹാമാരികളെ ചെറുത്തു തോൽപ്പിച്ചു ഒരു നവലോകം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്നു പ്രാർഥിക്കാം.us.

ശിവകാമി. ആർ. എൽ.
+2 ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം