ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/വന്നവഴി മറക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/വന്നവഴി മറക്കരുത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/വന്നവഴി മറക്കരുത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വന്നവഴി മറക്കരുത്

ഒരിക്കൽ ദരിദ്രനായ ഒരാൾക്ക് രാജാവിന്റെ കൃപയാൽ സൈന്യത്തിൽ ജോലി കിട്ടി.കഠിനാധ്വാനിയും ബുദ്ധിമാനുമായ അയാൾ പടി പടിയായി ഉയർന്ന്‌ സൈന്യാധിപന്റെ പദവിയിലെത്തി.പല യുദ്ധങ്ങളിലും വിജയിച്ചു രാജ്യത്തിൻറെ അഭിമാനിയായി മാറിയ അയാളെ രാജാവ് തന്റെ പ്രധാനമന്ത്രിയായി നിയമിക്കാൻ അധികകാലം വേണ്ടിവന്നില്ല.അതോടെ കൊട്ടാരത്തിലുള്ള പലർക്കും അസൂയകൊണ്ടു ഇരിക്കപ്പൊറുതിയില്ലാതായി .രാജാവിനെയും അയാളെയും തമ്മിൽ തെറ്റിക്കാൻ അവർ തന്ത്രങ്ങളാവിഷ്കരിച്ചു. കുളിയും ജപവുമൊക്കെ കഴിഞ്ഞു കൊട്ടാരത്തിലേക്ക് പുറപ്പെടുന്നതിനുമുന്പ് എല്ലാ ദിവസവും മന്ത്രി തന്റെ കിടപ്പറയിൽകയറി ഒരുപെട്ടി തുറന്നുവച്ചു ഭക്തിപൂർവ്വം വന്ദിക്കുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടു.മന്ത്രിക്ക് ഏതോ ദുർദേവതയുടെ ഉപാസനയുണ്ടെന്നും അയാൾ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി രാജ്യം പിടിച്ചെടുക്കാൻ പദ്ധതി ഇടുകയാണെന്നും അവർ പറഞ്ഞുപരത്തി .കിംവദന്തികൾ പെട്ടെന്ന് പരക്കുമല്ലോ .അത് രാജാവിന്റെ ചെവിയിലുമെത്തി.അടുത്ത ദിവസം അപ്രതീക്ഷിതമായി മന്ത്രിയുടെ വീട്ടിലെത്തിയ രാജാവ് അദ്ദേഹത്തെ തൊണ്ടിസഹിതം തന്നെ പിടികൂടി."ഹേയ് നിങ്ങൾ എന്താണ് ആ പെട്ടിയിൽ വച്ച് പൂജിക്കുന്നത്?എനിക്കതു കാണണം ."രാജാവ് ഗർജ്ജിച്ചു .ഒന്നു സംശയിച്ചെങ്കിലും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാൻ മന്ത്രിക്ക് അധിക സമയം വേണ്ടിവന്നില്ല .മന്ത്രി പെട്ടി തുറന്നു കാണിച്ചു.കുറച്ചു കീറിയ വസ്ത്രങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്."എന്താണിത് ?"രാജാവ് വിസ്മയത്തോടെ ചോദിച്ചു."അടിയന്റെ ഭൂതകാലം.ഒരു സൈനികനായി ജീവിതമാരംഭിച്ച അടിയൻ ഇന്ന് ഈ രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ് .സ്ഥാനലബ്ധിയിൽ കണ്ണ് മഞ്ഞളിച്ചു പോകാതിരിക്കാൻ വന്നവഴി മറക്കാതിരിക്കണം.അതിനാണ് അടിയന്റെ ആദ്യകാല വസ്ത്രങ്ങളെ നിത്യവും കണ്ടു വന്ദിക്കുന്നത്‌."രാജാവ് തന്റെ മന്ത്രിയെ ആലിംഗനം ചെയ്തു.നിറകണ്ണുകളോടെ അദ്ദേഹം മടങ്ങിപ്പോയി.

അനഘ എച് എ
6എ ഗവ.ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ