ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പരിസരശുചിത്വംവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/പരിസരശുചിത്വംവും രോഗപ്രതിരോധവും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പരിസരശുചിത്വംവും രോഗപ്രതിരോധവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചിത്വംവും രോഗപ്രതിരോധവും

പ്രകൃതിയെ സംരിക്ഷിച്ച് അവയെ കാത്തി സൂക്ഷിക്കുക എന്നതാണ് ഒരു മനുഷ്യൻെഏറ്റവുംവലിയ ധർമ്മം.എന്നാൽ ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നതും പ്രകൃതിയെ തന്നെയാണ്.ഇവ സംരക്ഷിക്കപ്പടണമെങ്കിൽ ആദ്യം പരിസ്തിതി എന്താണെന്നും സുചിത്വം എന്താണെന്നും നാം അറിഞ്ഞിരിക്കണം. കുട്ടികളായ നാം ആദ്യം പഠിക്കേണ്ടത് ശുചിത്വമാണെന്ന് ബാപ്പുജി പറഞ്ഞിട്ടുണ്ട്.

എല്ലാവർഷവും ജൂൺ 5 നാം പര്സ്ഥിതി ദിനമായിആചരിക്കാറുണ്ട്. എല്ലാവർക്കും ശുദ്ധജലവും ശദ്ധവായുവും എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മലിനീകരണത്തിലുടെ നാം

നാൾക്കുനാൾ പ്രകൃതിയെ മറിവേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. വായുമലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, വനമലിനീകരണം എന്നിങ്ങനെ മലിനീകരണത്തിൻെറ നിര നീണ്ട് പോകുകയാണ്. ഇന്ന് ലോകജനത ഭയക്കുന്ന കൊറോണ വൈറസ് പോലും മലിനീകരണത്തിൽ നിന്ന് രൂപംകൊണ്ടതാണ്. ചപ്പുചവറുകളും പ്ലാസ്റ്റിക്കും കത്തിക്കുന്നതുമൂലം വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്ക് കത്തിക്കുന്ന പുക ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ക്യാൻസർ പോലുള്ള മാരകരോഗങ്ങളും വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശുചിത്വം നാം സ്വന്തം വീട്ടിൽ നിന്ന് തന്നെ പഠിച്ചുതുടങ്ങേണ്ട ഒരു ദിനചര്യയാണ്. നാം എത്രത്തോളം ശുചിയായിരിക്കുമോ അത്രത്തോളം അസുഖങ്ങളിൽ നിന്ന് രക്ഷനേടാൻ നമുക്ക് സാധിക്കും.വ്യക്തിശുചിത്വം പാലിക്കുന്ന ഒരാൾക്കേ ഒരു വീടിനെയും അതുവഴി ഒരു ജനതയെയും ശുചിത്വത്തിലേക്ക് നയിക്കാൻ സാധിക്കുകയുള്ളൂ.

പരിസ്ഥിതിയെ സംരക്ഷിക്കകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി നേടാൻ സാധിക്കും. മരുന്നുകളിലൂടെയല്ല നാം രോഗത്തെ പ്രതിരോധിക്കേണ്ടത്, മറിച്ച് പ്രകൃതിയെ അറിഞ്ഞ്, പ്രകൃതി വിഭവങ്ങൾ കഴിച്ച് പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുമ്പോൾ തന്നെ നമുക്ക് മരുന്നില്ലാതെ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.

പരിസ്ഥിതിയെ സംരക്ഷികകാനുള്ള പ്രധാന മാർഗ്ഗം ഭൂമിയെ സുരക്ഷിതവും ഭദ്രതയുമുള്ള ആവാസകേന്ദ്രമായി നിലനിർത്തുകയും ചെയ്യുകയെന്നുള്ളതാണ്. ഭൂമി മനുഷ്യൻേറതല്ല, മനുഷ്യൻ ഭൂമിയുടേതാണ്.

ഒാരോ വ്യക്തിയും അവരവരുടേതായ കടമകളും വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ നല്ലൊരു ജനതയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും.ഗാന്ധിജി സ്വപ്നം കണ്ടതുപോലൊരു ഇന്ത്യ.....

അഭിരാജ്
6 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം