ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ പുഴയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/അക്ഷരവൃക്ഷം/ പുഴയുടെ രോദനം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ പുഴയുടെ രോദനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുഴയുടെ രോദനം

കാണുന്നില്ലാരും കേൾക്കുന്നില്ലാരും
പാവമീ പുഴയുടെ രോദനം .
മലിനയാകുന്നു ദിനന്തോറുമീ ഞാൻ
അതിന് കാരണമോ നിങ്ങളോരുത്തരും

നിങ്ങൾ വലിച്ചെറിയുമോരോ
പ്ലാസ്റ്റിക്കും കുപ്പിയും കൂടുമെല്ലാം
എന്നെ ഗ്രസിച്ചിരിക്കുന്ന തീരാ
ശാപമെന്നു ഞാൻ അറിവൂ

ഒരിക്കൽ സ്ഫടികതുല്യമായിരുന്നെൻ രൂപം
ഇന്ന് വിഷലിപ്ത്തമായി തീർന്നു
ഒരു നേർത്ത നിശ്വാസമായെതീർന്ന
ഞാനിന്ന് ചാവുകടലോ കാളിന്ദിയോ ?

ഓർക്കുന്നു ഞാനെൻ പഴയ കാലം
കുഞ്ഞു പരൽ മീനുകളും തവളകളും
ചെറു സസ്യവും ആമ്പലും
നിറഞ്ഞോരെൻ യവ്വനത്തെ മിഴിനീരോടെ .


 


ശ്രീലക്ഷ്മി ബി
9 B ഗവ. എച്ച് എസ്സ് അഴൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത