ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/നിറം മങ്ങിയ അവധികാലം .....

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/അക്ഷരവൃക്ഷം/നിറം മങ്ങിയ അവധികാലം ..... എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/നിറം മങ്ങിയ അവധികാലം ..... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറം മങ്ങിയ അവധികാലം

എക്കാലത്തെപോലെ മധ്യവേനലവധി വരാൻ പോകുന്നതിൻ്റെ സന്തോഷത്തിലായിരുന്നു ഞാൻ .മാർച്ചായപ്പോൾ ഒരുപാട് സന്തോഷിച്ചു പക്ഷെ അപ്പോഴേക്കും പരീക്ഷ പേടിയും എത്തി .കഴിഞ്ഞ വർഷത്തെ വേനലവധി ഞാൻ ഓർത്തു .എന്തൊരു സന്തോഷമായിരുന്നു .അപ്പച്ചിയുടെ വീട്ടിൽ ,ചേട്ടന്മാരുടെ വീട്ടിൽ,ബീച്ച് ,പാർക്ക് ഒരുപാട് സ്ഥലങ്ങൾ ചുറ്റിനടന്നു .അത് ഓർക്കുമ്പോൾ ദൈവമേ ...പെട്ടെന്ന് മാർച്ചു മാസം കഴിയണേ എന്നായിരുന്നു പ്രാർത്ഥന .

വീടിനടുത്തുള്ള കുട്ടികളോടൊത്തു എന്തെല്ലാം കളികളാണ് കളിച്ചിരുന്നത് ,ഗോലി ,ഫുട്ബോൾ,ചെക്ക് എന്ന് വേണ്ട എല്ലാ കളികളും കളിച്ചിരുന്നു ഞാൻ .സ്കൂൾ അടച്ചാൽ മാത്രമേ അമ്മ കളിയ്ക്കാൻ വിടുകയുണ്ടായിരുന്നുള്ളു .എത്രെയും പെട്ടെന്ന് സ്കൂൾ അടയ്ക്കണം എന്നായിരുന്നു എന്റെയും കൂട്ടുകാരുടെയും ആഗ്രഹം .പക്ഷെ അത് ആഗ്രഹം മാത്രമായി പോയില്ലേ !! അങ്ങനെ പതിവുപോലെ പരീക്ഷ എത്തി .കഴിഞ്ഞ ക്ലാസ്സിലേതു പോലെ എല്ലാരേയും ജയിപ്പിച്ചു വിടത്തില്ല.പഠിച്ചാലേ പറ്റൂ ,അങ്ങനെ മനസില്ലാമനസോടെയാണെങ്കിലും ഞാൻ ചില വിഷയങ്ങൾ പഠിച്ചു പരീക്ഷയ്ക്കു തയ്യാറായി .മാർച്ച് 20 എത്തിയപ്പോൾ മനസ്സിൽ ലഡൂ പൊട്ടി തുടങ്ങി ,ആഹാ അവധി എത്താറായി ,സ്കൂൾ അടയ്ക്കാറായല്ലോ ,കൂട്ടുകാരുമൊത്ത് കളിക്കാമല്ലോ എന്നൊക്കെ ആലോചിച്ചു കൂട്ടി .

മാർച്ച് 20 ന് സ്കൂൾ അടച്ചപ്പോൾ ഞാൻ വല്ലാണ്ടങ് സന്തോഷിച്ചു പക്ഷെ അമ്മയുടെ മുഖത്ത് സന്തോഷം തീരെയില്ല .ആദ്യം ഞാൻ കരുതി എന്നെയും ചേച്ചിയെയും സഹിക്കണമല്ലോ എന്നോർത്തായിരിക്കുമെന്ന് ,പക്ഷെ അതല്ലായിരുന്നു .അമ്മയുടെ സങ്കടം ഓരോ ദിവസവും കൂടിക്കൂടി വന്നു അങ്ങനെ ഒരു ദിവസം എനിക്ക് അമ്മയുടെ സങ്കടം കാണാൻപറ്റാതെ വന്നപ്പോൾ അമ്മയോട് ഞാൻ കാര്യം ചോദിച്ചു അപ്പോഴാണ് ഞാൻ അറിയുന്നത് അമ്മയുടെ സങ്കടം അച്ഛനെ ഓർത്താണെന്നു .എല്ലായിടവും ലോക്ക് ഡൗൺ ആയപ്പോൾ അച്ഛനും അവിടെ ഗൾഫിൽ ലോക്ക് ഡൗണിലായിപ്പോയി ,ദിവസവും മൂന്ന് നേരം വിളിക്കാറുണ്ടായിരുന്ന അച്ഛൻ ആഴ്ചയിൽ ഒരികലായി വിളി.ഇനി എന്ന് നാട്ടിൽ വരാൻ പറ്റുമെന്നോർത്താണ് അമ്മയുടെ സങ്കടം . എൻ്റെ സന്തോഷം വേദനയിൽ ആയി .അച്ഛന് ജോലി ഇല്ലാത്തതുകൊണ്ട് വീട്ടുചിലവിനു കാശ് അയച്ചില്ല ,'അമ്മ കുഞ്ഞമ്മയുടെ കൈയിൽ നിന്ന് കാശ് കടം വാങ്ങി ലോക്ക് ഡൗൺ സമയത്തിൽ സാദനങ്ങൾ വാങ്ങിക്കാൻ . 'അമ്മ എപ്പോഴും വാർത്ത കാണും അതിൽ നിന്ന് എനിക്കൊരു കാര്യം മനസിലായി ഈ സമയത്തു നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം ,കളിയ്ക്കാൻ പോലും പുറത്തിറങ്ങരുതെന്ന് .

എൻ്റെ ജീവിതത്തിലെ ഏറ്റവും നിറം മങ്ങിയ ഒരവധിക്കാലമായിരുന്നു ഇത്തവണത്തെ അവധി .അമ്മ ഞങ്ങളോട് കളിച്ചു ,ഞങ്ങൾ കൃഷി ചെയ്തു ,അയൽക്കാരുമായി മാനസികമായി കൂടുതൽ അടുപ്പത്തിലായി ,പരസ്പരം സഹായിച്ചും ആശ്വസിപ്പിച്ചും നന്മയുള്ള മനുഷ്യരെ അറിയാൻ കഴിഞ്ഞു . അമ്പലത്തിൽ പോകാതെ ,ഉത്സവം കൂടാതെ ,ബീച്ചിൽ പോകാതെ ,പുതിയ വസ്ത്രങ്ങൾ ഇല്ലാതെ ,അച്ഛൻ അടുത്തില്ലാതെ ഒരവധിക്കാലം.എൻ്റെ ടീച്ചർ എപ്പോഴും പറയാറുണ്ട് "ഈ സമയവും മാറും " ഞാൻ അതിനായി കാത്തിരിക്കുന്നു ....

വിസ്മയ എസ് ബി
8 A ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ