ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സംസ്കൃതം ക്ലബ്ബ്

വിദ്യാലയത്തിൽ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു. സംസ്കൃതദിനാഘോഷം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. കലാപരിപാടികൾക്ക് വേണ്ട പരിശീലനം നടത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. പരിപാടികൾക്ക് മികച്ച വിജയം നേടിയ കുട്ടികളെ സംസ്കൃത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.

സ്കോളർഷിപ്പ്

കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഓരോ ക്ലാസിൽ നിന്നും രണ്ടുകുട്ടികളെ വീതം തെരഞ്ഞെടുക്കുകയും വേണ്ട പരിശീലനം നല്കുകയും ചെയ്തുവരുന്നു. തുടർച്ചയായി നാലു വർഷങ്ങളായി പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും സാധിച്ചു.


ഹിന്ദി ക്ലബ്ബ്

സെപ്റ്റംബ൪ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ഹിന്ദി പ്രശ്നോത്തരി നടത്തി. സംസ്ഥാനതലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ 10 ലെ എയ്ഞ്ചൽ മരിയ മുഴുവൻ മാർക്കും നേടി. മത്സരത്തിൽ സ്കൂളിൽ നിന്നും 152 കുട്ടികൾ പങ്കെടുത്തു. നാലു കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങി. ഈ സർട്ടിഫിക്കറ്റിന് അർഹത നേടി

അലിഫ്  അറബിക് ക്ലബ്

അറബിക് ലേണിങ് ഇംപ്രൂവ്മെൻറ് ഫോഴ്സ് (അലിഫ്) അറബി ഭാഷാ പഠിതാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാഷാപഠനം ലളിതമാക്കുക, ഭാഷാ പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, ഭാഷയിലെ കലാപരമായ മേഖലകളിൽ പഠിതാക്കൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാലയത്തിൽ രൂപീകൃതമായ സംരംഭമാണ് അലിഫ് അറബിക് ക്ലബ്. സബ്ജില്ല- ജില്ല- സംസ്ഥാന സ്കൂൾ അറബി കലോത്സവങ്ങളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാനും, കഴിഞ്ഞ 15 വർഷങ്ങളായി സുൽത്താൻ ബത്തേരി സബ്ജില്ല സ്കൂൾ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നിലനിർത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ലോക അറബി ഭാഷാ ദിനാഘോഷം 


ലോക അറബി ഭാഷാ ദിനാഘോഷം  സമുചിതമായി കൊണ്ടാടി. രണ്ടാഴ്ച നീണ്ടു നിന്ന മാത്സര പരിപാടിയുടെ  സമാപന സംഗമത്തിന്റെ ഉത്ഘാടനം  wovhss  സ്കൂൾ കൺവീനർ  മുഹമ്മദ് ഷാ മാസ്റ്റർ  നിർവഹിച്ചു.  എട്ട്  ഇനങ്ങളിലായി 110  മത്സരാർത്ഥികൾ  മാറ്റുരച്ചു'   മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും  സർട്ടിഫിക്കറ്റും  ഒന്ന്  , രണ്ട്  സ്ഥാനക്കാർക്ക്   സമ്മാനവും നൽകി.

ഐ. ടി ക്ലബ്ബ്

വിദ്യാലയത്തിൽ 8, 9, 10 ക്ലാസുകളിലെ 21 ഡിവിഷനുകളാണ് ഉള്ളത്. മുഴുവൻ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് എന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണ്. ഇതിനുപുറമെ ഡിജിറ്റൽ ക്ലാസ് റൂം


,കമ്പ്യൂട്ടർ ലാബ്,  ലൈബ്രറി തുടങ്ങിയവയും നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഐ.ടി പഠനത്തിന് രണ്ട് ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ലാബുകളിലും 13 വിധം കമ്പ്യൂട്ടറുകളും ഒരു പ്രൊജക്ടറും സംവിധാനിച്ചിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും ഐ.ടി പഠനം സ്വായത്തവും ആസ്വാദ്യകരവും ലളിതവുമാക്കുന്നതാണ് ലാബിലെ സംവിധാനം. സുരക്ഷയുടെ ഭാഗമായി സ്കൂളും പരിസരവും സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിലാണ്.