എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ എന്ന താൾ എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദി ചെയിൻ


നിങ്ങളറിഞ്ഞോ കൂട്ടരേ
രാജ്യത്താകെ പടർന്നുപിടിച്ച്
നമ്മുടെ നാട്ടിൽ വന്നെത്തി
കൊറോണയെന്ന ഭീകര വൈറസ്
ആളെ കൊന്ന് നടക്കുന്നു
ആപത്താകെ നിറയ്ക്കുന്നു
നാടാകെ ദുഃഖം പരത്തുന്നു

നമ്മുടെ പരീക്ഷ,
നമ്മുടെ യാത്ര
നമ്മുടെ ആഘോഷം
എല്ലാം മുടക്കിയ വൈറസ്
നമ്മെ തോൽപ്പിക്കാനെത്തിയ കൊറോണയെ
നമ്മൾ തോൽപ്പിച്ചില്ലെങ്കിൽ
നമ്മുടെ നാടിന് ആപത്ത്
സൂക്ഷിക്കേണം നമ്മൾ ഏവരും
ശുചിത്വത്തോടെ ഇരിക്കേണം
ഒത്തൊരുമിക്കൽ ഇപ്പോൾ വേണ്ട
അകലം നമ്മൾ പാലിക്കേണം
യാത്രകളെല്ലാം മാറ്റിവെച്ച്
വീട്ടിൽ തന്നെ ഇരിക്കേണം

നിർദ്ദേശങ്ങൾ പാലിക്കേണം
നമ്മുടെ നാടിനെ രക്ഷിക്കേണം
കടമകൾ നമ്മൾ ഓർക്കേണം
ആരോഗ്യത്തോടെ ഇരിക്കേണം

 

ഫാത്തിമ
5 എ എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത