ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ആറടി മണ്ണിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ആറടി മണ്ണിലേക്ക്

മനസിന്റെ ഉള്ളിൽ അപ്പോഴും ആ നോവ് തിങ്ങി കിടന്നു റൂമിലെ പൈപ്പിലെ വെള്ളം കൊണ്ട് ഉള്ളിലെ തീവ്രമായ വേദനയെ മുഖം കൊണ്ട് അപ്രതീക്ഷമാകുവാൻ ശ്രമിച്ചുയെങ്കിലും എന്നെ അത് വലിഞ്ഞു മുറുകി പിടിച്ചിരുന്നു മുഖം ടൗവലിൽ പൊതിഞ്ഞു എടുത്തു കൊണ്ട് ഫ്ലാറ്റിന്റെ വരാന്തയിൽ നിന്ന് അന്തരീക്ഷത്തോട് സഹൃദം സ്ഥാപിക്കാൻ ഞാൻ ഒരുങ്ങി ഒന്നിനോടും ഉച്ചരിക്കാൻ ആകാതെ ആ അന്ധകാരത്തിൽ മുഴുകി സമയത്തിന് പിന്നിൽ സഞ്ചരിച്ചുകൊണ്ടു ഞാൻ ആ ദൃശ്യത്തെ വീണ്ടും പുതുജീവിപ്പിച്ചു.

ഭാരതപ്പുഴ കാണാൻ ഉള്ള യാത്ര തികച്ചും വ്യത്യസ്തം ഒരു സുവര്ണ്ണ അവസരം നിളയുടെ കവികളെയും കവിതയെയും പാടി പുകഴ്ത്തികൊണ്ടു ആ പ്രഭയെ കാണാൻ ഒരുങ്ങി.മനസിന്റെ ഉള്ളിൽ തീർത്താൽ തീരാത്ത രോമാഞ്ചം കണ്ണുകളിൽ ആകാംക്ഷയുടെ കുളിർക്കാറ്റു.അടുത്ത് എത്തും തോറും ആ ആവേശം ഇരട്ടിച്ചു ആകാശത്തെ പോലെ നിച്ചലമാകുന്ന ആ നിളയെ കാണാൻ ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ അതിന്റെ അടുത്ത് ചെന്നു എന്ത് പരീക്ഷണം ആണ്?എനിക്ക് തോന്നി ഇതൊന്നും അല്ല ഭാരതപ്പുഴ കുഞ്ഞിരാമൻ നായരും മറ്റു പ്രമുഖ കവികളും പാടിപ്പുകാഴ്ത്തിയ ആ ചാരുതയെറിയ ദൃശ്യം ഇതല്ല എന്റെ പ്രകൃതി മനോഹാരിതയെ വിളിച്ചു കാട്ടുന്ന നിള എവിടെ?ദേവലോകത്തെ പോലും കീഴ്പ്പെടുത്തുന്ന നിള എവിടെപ്പോയി?എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു ആകാശവും പുഴയും തമ്മിൽ അകലം പാലിച്ചിരിക്കുന്നു ചില മീനുകൾ എന്റെ മുൻപിൽ കൂടി എന്തോ വേദന പറയുന്നതായി കൊണ്ട് നീന്തിതുടിച്ചു.അതും സോതന്ത്രത്തിനുവേണ്ടിയുള്ള നീന്തിതുടിപ്പ് ഒരു നിമിഷവും അനക്ക മറ്റാതെ ഇരുന്ന ശേഷം വീണ്ടും ഞാൻ പുഴയെ നിരീക്ഷിച്ചു മണ്ണ് പൊങ്ങി ഇരിക്കുന്നു,ജലമാർഗം മാഞ്ഞിരിക്കുന്നു ഒക്കെ മാറിപ്പോയി എന്റെ പ്രതീക്ഷകൾ ഒക്കെ അസ്തമിപ്പിച്ചുകൊണ്ട് ഞാൻ രണ്ടു ദിവസം താമസിക്കുവാൻ വേണ്ടി ഫ്ലാറ്റിൽ റൂമെടുത്തു.

വീണ്ടും ഞാൻ ഭൂതകാലത്തിൽ നിന്ന് ഭവികാലത്തിലേയ്ക്കു സഞ്ചരിച്ചു പെട്ടന്ന് ഉണർന്നിട്ടു ഞാൻ ആകാശത്തേക്ക് നോക്കി ഇടവപാതി ആണ് എന്നാൽ വേനൽ

കാലത്തേക്കാൾ ഭയാനകം.മേഘങ്ങളുടെ നെട്ടുരുമൽ നിച്ചലമാക്കപ്പെട്ടോ വണ്ടികളുടെ വേഗം,പുക അതിനിടയിൽ ഒറ്റയ്ക്ക് പൂത്തച്ചില്ലകൾ,ഒരു ഇളംകാറ്റും വീശിയില്ല ഒരുപക്ഷി പോലും പാറിപറന്നില്ല ഭൂമി വികസിതമായപ്പോൾ എവിടെ ഒരു പാഴ്ച്ച പറ്റി.എന്റെ മനസിനെ അതു വല്ലാതെ വേദനിപ്പിക്കുകയുണ്ടായി ഒരിക്കലും ചിന്തിക്കാത്ത ദൃശ്യം ആണ് എന്നെ കാത്തിരുന്നത് ഭാരത പുഴ പോലെ ഒരു പുഴയും ഇനി മലിനമാകാരുത് എന്ന് നമുക്ക് ഒരുമയോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

ജീവനറ്റ ജന്തുക്കളുടെ അവസ്ഥയായി മാറി ഇരിക്കുന്നു ഇന്ന് നമ്മുടെ പ്രകൃതിയും കാടും കടലുമൊക്കെ.......

          "ആറടി മണ്ണിലേക്ക് ഒതുങ്ങുകയാണോ"നമ്മുടെ പ്രകൃതിയും ജീവനും.
ഗംഗ എസ് .
ഒന്നാം വർഷ എൽ .എസ് .എം ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ