ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/വി.എച്ച്.എസ്.എസ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
60 വിദ്യാർത്ഥികൾ വീതമുള്ള രണ്ട് ബാച്ചുകളായിട്ടാണ് വൊക്കേഷണൽ
ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്. ഇതിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ 30 പേർ ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ (എഫ്.എച്ച്. ഡബ്ലിയു.)എന്ന കോഴ്സിനും 30 പേർ ജെനറൽ ഡ്യൂട്ടി അസിസ്റ്റൻറ്(ജി.ഡി.എ) എന്ന കോഴ്സിനും ഇവിടെ പഠിക്കുന്നു. അതു പോലെ തന്നെ രണ്ടാം വർഷ വിദ്യാർത്ഥികളും 30 പേർ വീതം ഉള്ള ബാച്ചുകളായി ഇതേ കോഴ്സുകളിൽ പഠിക്കുന്നു.2020 - 2021 ബാച്ച് മുതൽ ഇവിടെ എച്ച്.എസ്.ഇ(എൻ.എസ്. ക്യു എഫ് ) ആരംഭിച്ചു. എഫ്. എച്ച്.ഡബ്ലിയു. , ജി.ഡി.എ എന്നീ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വളരെയധികം ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഈ കോഴ്സുകളിൽ പ്രായോഗികപരിശീലനം നൽകാൻ സുസജ്ജമായ പ്രത്യേകം ലാബുകളുണ്ട്. കൂടാതെ അനുബന്ധ വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളും ഇവിടെ കരിക്കുലത്തിന്റെ ഭാഗമാണ്. ഇവയുടെ പ്രവർത്തിപരിചയം നേടാനായി നല്ല ലാബുകളും ഒരുക്കിയിരിക്കുന്നു. സ്വന്തമായി തൊഴിൽ സംരംഭം പ്രോത്സാഹിപ്പിക്കാനായി വ്യവസായ സംരംഭകത്വ വികസനം (Entreneurship Development) ഇവിടെ അധ്യയന വിഷയമാണ്. കൂടാതെ ഇംഗ്ലീഷും പഠിപ്പിക്കുന്നു. കരിയർ ഗൈഡൻസ് ആന്റ് ഡെവലപ്പ്മെന്റ് സെൽ വളരെയധികം സജീവമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ് മുറികളും ആധുനിക രീതിയിൽ ക്ലാസ്സ് എടുക്കാൻ സജ്ജമാക്കിയിരിക്കുന്നു.
കുട്ടികളുടെ മാനസികാരോഗ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ORC(അവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൻ ) എന്ന സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ സരംഭം ഇവിടെ പ്രവർത്തിക്കുന്നു.
-
25084 PHYSICS LAB
-
25084 CHEMISTRY LAB
-
25084 FHW LAB