ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി



"അമ്മയാം ഭൂമിക്കികാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയിൽ മലർ നാട്ടിലിപ്പോൾ
മലകളായ്‌ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്ക് വേണ്ടി നാം കാത്തുവെച്ച
മണ്ണ് ഒക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം പുക വായു വിഷം
കടലും വിഷയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലോട്ടുമെ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിൽ ഇപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കംകത്തിൽഇപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല ഇല്ല"

സമീര
5 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത