സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/മഴയെ സ്നേഹിച്ച പെൺകുട്ടി
മഴയെ സ്നേഹിച്ച പെൺകുട്ടി
ഗീത രാവിലെ തന്നെ എണീറ്റ് മുറ്റത്തേയ്ക്ക് വന്നു. പതിവുപോലെ കാലത്ത് അമ്മ പശുവിനെ കറക്കുന്നുണ്ടായിരുന്നു. അച്ഛൻ കന്നുകാലികൾക്കുള്ള വൈയ്‌ക്കോൽ നിറയ്ക്കുന്നു. അനിയൻ പുതപ്പിനടിയിൽ സുഖമായ ഉറക്കം തന്നെ. "മോളേ ഗീതേ പാലെടുത്തു വച്ചിരിക്കുന്നു. നീ കൊണ്ടുപോയി കൊടുക്ക്". അമ്മ വിളിച്ചു പറഞ്ഞു. ഗീതേ വേഗം വരണം മഴക്കാറുണ്ട്. അച്ചൻ പറഞ്ഞു. ഗീതയൊന്ന് ചിരിച്ചു. കാരണം മഴ അവൾക്ക് ഒരുപാട് ഇഷ്ടമാണ്. എന്ത് തിരക്കിനിടയിൽ ആണെങ്കിലും മഴയുടെ ഇരമ്പൽ കേട്ടാൽ അവൾ മുറ്റത്തേയ്ക്കോടിയിറങ്ങും. പാൽപാത്രവുമായി വീടിനു മുന്നിലുള്ള നടവരമ്പിൽ കൂടി അവൾ ഓടിച്ചാടി പോയി. പെട്ടന്ന് ഒരു തണുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി. ആകാശത്തിന്റെ കിളിവാതിൽ തുറന്ന് ഒരു മഴത്തുള്ളി അവളുടെ കവിളിൽ ചുംബിച്ചു. ഗീതയുടെ മനസിൽ സന്തോഷത്തിന്റെ പേമാരി പെയ്തിറങ്ങി. അടുത്ത കാറ്റിലൂടെ മഴ ശക്തിയായി പെയ്യാൻ തുടങ്ങി. പാൽപാത്രം താഴെ വച്ച് ആനന്ദത്താൽ തുള്ളിച്ചാടാൻ തുടങ്ങി. മാനത്തേയ്ക്ക് മുഖമുയർത്തി മഴയെ അവൾ എതിരേറ്റു. മഴ അവളെ ആലിംഗനം ചെയ്തു. മഴ തോർന്നപ്പോൾ പാത്രവുറമടുത്ത് അവൾ കുന്നിൻ മുകളിലേയക്ക് ഓടി. പാത്രം താഴെവച്ച് അവൾ ദൂരേയ്ക്ക് നോക്കി. ആകാശത്തിൽ പടർന്ന ജലകണങ്ങളിൽ സൂര്യ കിരണങ്ങൾ തീർത്ത മഴവില്ല് അവൾ കണ്ടു. മഴവില്ലിന്റ മനോഹാരിതയിൽ മതിമറന്നു നിൽക്കവേ അവൾക്ക് എന്തോ ഓർമ്മ വന്നു. 'അയ്യോ പാൽ' ..... അവൾ പത്രവുമെടുത്ത് താഴേയക്കോടി..
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ