സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പൂച്ചയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/അക്ഷരവൃക്ഷം/പൂച്ചയുടെ വികൃതി എന്ന താൾ സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പൂച്ചയുടെ വികൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ചയുടെ വികൃതി

ഒരു ദിവസം ഒരു പൂച്ചയും പച്ചത്തുള്ളന്മാരും കൂടെ കളിക്കുകയായിരുന്നു. പച്ചത്തുള്ളൻ മാർ കള്ളക്കളി കളിച്ചാണ് ജയിച്ചത്. അപ്പോൾ പൂച്ച പറഞ്ഞു ആരാണ് ആദ്യം മരത്തിൽ കയറുന്നത് എന്ന് നോക്കാം. പച്ചത്തുള്ളൻ പറഞ്ഞു ഞങ്ങൾക്ക് മരത്തിൽ കയറാൻ അറിയില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ കൂട്ടുകാരനെ വിളിക്കാം. അപ്പോൾ അണ്ണാൻ വന്നു. മത്സരം തുടങ്ങി അണ്ണാൻ മരം കയറ്റം അറിയാവുന്നതുകൊണ്ട് അവൻ വേഗം കയറി പൂച്ച പതിയെ പതിയെ കയറി കൊണ്ടിരിക്കുകയാണ്. അപ്പോൾ അണ്ണാന്റെ കാല് ഒരു ചില്ലയിൽ കുടുങ്ങി പൂച്ച ആ തക്കം നോക്കി വേഗത്തിൽ കയറി, അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു കൊക്ക് പറഞ്ഞു ഹേയ്! താഴെ ഇറങ്ങു. അപ്പോൾ പൂച്ച പറഞ്ഞു എനിക്ക് ആരുടെയും ഉപദേശം വേണ്ട.അങ്ങനെ അവൻ കേറി ഒരു ചില്ലയിൽ എത്തി. പെട്ടെന്ന് അവന്റെ കാലുകൾ തെന്നി അവൻ വീഴാൻ പോയി. അവൻ പേടിച്ച് കരഞ്ഞു. അപ്പോൾ ആ കൊക്ക് പറഞ്ഞു നിന്നോട് ഞാൻ പറഞ്ഞതല്ലേ മരത്തിൽ കയറരുതെന്ന്. ഞാൻ നിന്റെ അമ്മയെ വിളിച്ചു കൊണ്ടു വരാം. അങ്ങനെ അവർ വന്ന് അവനെ രക്ഷിച്ചു.

(മുതിർന്നവർ പറയുന്നത് അനുസരിക്കുക)

ആയുഷ് സ് നായർ
5 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ