ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം

11:42, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേന്ദ്ര സർക്കാരിന്റെ സ്പോർട്സ് യുവജന കാര്യാലയത്തിനു കീഴിലാണ് എൻ എസ് എസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കടയിൽ 2015 മുതലാണ് എൻ എസ് എസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. 2015 മുതൽ ഇതുവരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് കാഴ്ചവച്ചിട്ടുള്ളത്.

സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനം എന്നതാണ് എൻ എസ് എസ് വിഭാവനം ചെയ്യുന്ന പൊതുലക്ഷ്യം. സ്വാമിവിവേകാനന്ദന്റെ പ്രബോധനങ്ങളിൽ നിന്നും എടുത്തിട്ടുള്ള Not Me But You എന്നതാണ് എൻ എസ് എസ് ന്റെ മുദ്രാവാക്യം. പാർശ്വവൽക്കരിക്കപ്പെടുന്നവരോടുള്ള പരിഗണന, ദേശീയബോധം, ജനാധിപത്യ വീക്ഷണം, മതേതര കാഴ്ചപ്പാട്,‍‍ പരിസ്ഥിതി അവബോധം, ലിംഗസമത്വം എന്നിവ വളർത്താൻ എൻ എസ് എസ് ന് കഴിയുന്നുണ്ട്.

ഈ ലക്ഷ്യങ്ങളിലെത്തുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ, പരിസരശുചീകരണം, വയോജന സഹായ പരിപാടികൾ, ശിശുസൗഹൃദ പരിപാടികൾ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായങ്ങൾ എത്തിക്കൽ, ഭിന്നശേഷിക്കാർക്കുള്ള സഹായം എത്തിക്കൽ, പൊതിച്ചോറ് വിതരണം വിവിധ മെഡിക്കൽ ക്യാമ്പുകൾ, അവയവദാന ബോധവൽക്കരണ പരിപാടികൾ, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവ നടത്തി വരുന്നു.