പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പ‍ുകവലി

11:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്. എസ്. എസ് പേരൂർക്കട/അക്ഷരവൃക്ഷം/പ‍ുകവലി എന്ന താൾ പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പ‍ുകവലി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ‍ുകവലി

ഒരിടത്ത് കൃഷിക്കാരനായ ഒരച്ഛനും മകനുമുണ്ടായിരുന്നു. അച്ഛനാണെങ്കിൽ പുകവലിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം പാടത്ത് ജോലിചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അച്ഛൻ തലചുറ്റി വീണു, അച്ഛന് ബോധമില്ലായിരുന്നു. മകൻ ഉറക്കെ നിലവിളിച്ചു. വിളികേട്ട് ആളുകൾ ഓടിക്കൂടി അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും അച്ഛൻ മരിച്ചുപോയിരുന്നു. ശ്വാസകോശത്തിൽ തകരാറായിരുന്നു അങ്ങനെയാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ”പുകവലി ചീത്തയാണ് അതിന് വലിയ വില കൊടുക്കേണ്ടിവരും. അത് ജീവൻ അപകടത്തിലാക്കും.”
അതിന‍ു ശേഷം അവൻ പ‍ുകവലിയ‍ുടെ ദോഷങ്ങളെ ക‍ുറിച്ച് എല്ലാവരോട‍ും പറഞ്ഞ‍ു. പ‍ുകവലി ആരോഗ്യത്തിന് ദോഷകരമാണ്, അത് വലിക്ക‍ുന്ന ആൾക്ക‍ും ച‍ുറ്റ‍ും നിൽക്ക‍ുന്ന ആൾക്കാർക്ക‍ും ഒര‍ു പോലെ അസ‍ുഖങ്ങൾ വര‍ുത്ത‍ുകയ‍ും മരണകാരണമാക‍ുകയു‍ം ചെയ്യ‍ുന്നു. അങ്ങനെ ആ ഗ്രാമം പ‍ുകവലി വിമ‍ുക്ത ഗ്രാമമായി മാറി.

അഭിജിത്ത്. എസ്
7 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ