വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

വ്യക്തി ശുചിത്വം

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. അത് നമ്മൾ തന്നെ പാലിച്ചില്ലെങ്കിൽ നമുക്കുതന്നെ തിരിച്ചടിയായി വരും. ഈ കൊറോണാ കാലത്തും വ്യക്തി ശുചിത്വത്തിന് തന്നെയാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. ജാഗ്രത പുലർത്തേണ്ട ഒരു കാലം കൂടിയാണിത്. വ്യക്തി ശുചിത്വത്തിന് ഒപ്പം, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിലൂടെ നമുക്ക് പകർച്ചവ്യാധികളെ തടയാം. ഈ പകർച്ചവ്യാധികൾ എല്ലാം നമ്മൾ മനുഷ്യർ തന്നെ വരുത്തി വയ്ക്കുന്നതാണ്. ഓരോ വ്യക്തിയും വ്യക്തിശുചിത്വം പാലിച്ചിരിക്കണം. അത് അവർ സ്വയം ചെയ്യുന്ന ഒരു സുരക്ഷാ ശീലമാണ്. കൊറോണ എന്ന മഹാമാരിയെ തടുത്തു നിർത്താനും വ്യക്തി ശുചിത്വ ത്തിലൂടെ ആണ് നമുക്ക് സാധിക്കുക. ഇതിനെ അതിജീവിക്കാനായി നമ്മൾ തന്നെ ഇതിനായി സഹകരിക്കണം. കോവിഡ് 19ഉടലെടുത്തത് ചൈനയിൽ ഉള്ള വു ഹാ നിലെ ഒരു വലിയ

മാംസ മാർക്കറ്റിലാണ്. കൊറോണ എന്ന മഹാമാരി പടർത്തുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്.  മനുഷ്യവംശത്തിന് ഒരു കൊടും ഭീഷണി തന്നെയാണ് കോവിഡ്  19. സമ്പർക്കത്തിലൂടെ യാണ്  മനുഷ്യരിൽ കൊറോണ പിടിപെടുന്നത്.  ഇത് പടർന്നു പിടിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ നമ്മൾ നേരത്തെ തന്നെ കൈ കൊണ്ടിരിക്കണം.  വ്യക്തി ശുചിത്വം ഒരു മനുഷ്യനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് ഈ മഹാമാരി പിടിപെടുന്ന കാലത്ത്  നമുക്ക് മനസ്സിലാകും. വ്യക്തി ശുചിത്വത്തിന് നമ്മുടെ ഓരോ വ്യക്തിയുടെയും. ജീവിതത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും വളരെ വലിയ പങ്കുണ്ട്. കൊറോണ യെ തടയാൻ പല മാർഗ്ഗങ്ങളുണ്ട്.  അത് നമ്മൾ പ്രാവർത്തികമാക്കണം.  കൊറോണ എന്ന മഹാമാരി നമ്മളിലേക്ക് തന്നെ വരുത്തി വയ്ക്കാനുള്ള  കാരണക്കാർ നമ്മൾ തന്നെയാണ്.  വേറെ ഒന്നിനും അതിൽ പങ്കില്ല. കൊറോണ തടയാനുള്ള വിവിധ മാർഗങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ, നമ്മുടെ യാത്രകൾ പരമാവധി ഒഴിവാക്കുക. അതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. അടുത്തത് എന്തെന്ന് വെച്ചാൽ ആൾക്കൂട്ടങ്ങളിൽ പോകാതിരിക്കുക.  അതുപോലെതന്നെ ആൾക്കൂട്ടങ്ങൾ നമ്മൾ തന്നെ സൃഷ്ടിക്കാതെ ഇരിക്കുക.  ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.  അതിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.  ഈ മൂന്നു മാർഗ്ഗങ്ങളിലൂടെ സമ്പർക്കം വഴിയുള്ള വൈറസിന്റെ  ഒഴിവാക്കാം.  അടുത്തതാണ് വ്യക്തി ശുചിത്വത്തിന്റെ  ഗുണം.  സോപ്പും( സാനിറ്റിസെർ ) വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. രോഗലക്ഷണങ്ങൾ ഏതൊക്കെ എന്നുവെച്ചാൽ പനി, ചുമ,  തുമ്മൽ,  തൊണ്ടവേദന എന്നിവയാണ്. ഈ രോഗലക്ഷണങ്ങൾ  കണ്ടാലുടനെ തന്നെ ആശുപത്രി സേവനം ലഭ്യമാക്കുക. ഇതിനുവേണ്ടി പൊതുഗതാഗത ത്തിന്റെ ഉപയോഗം പ്രയോജനപെടുത്തരുത്. ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാക്കാം. എപ്പോഴൊക്കെ പുറത്തുപോകുന്നു അപ്പോഴൊക്കെ മാസ്ക് ധരിക്കണം. പുറത്തുപോയി വന്നതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഉടനെതന്നെ കുളിക്കുക. അനാവശ്യമായ ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കുക
അശ്വതി എസ് എം
8 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം