പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധം എന്ന നന്മ
പ്രതിരോധം എന്ന നന്മ
പ്രശസ്ത ഓസ്കാർ ജേതാവായ ലിസ ബോണറ്റ് പറഞ്ഞു നമ്മുടെ മനസ്സിന് ചീത്ത കാര്യങ്ങളെ പ്രതിരോധിക്കേണ്ട കഴിവ് ഉണ്ടെങ്കിലേ നമ്മുടെ ശരീരത്തിനും പ്രതിരോധിക്കേണ്ട കഴിവ് ഉണ്ടാകുകയുള്ളൂ ഇതിനർത്ഥം നമ്മുടെ മനസ്സ് എപ്പോഴാണ് നന്മയെ ഉൾക്കൊണ്ട് തീയതി നെ വെറുക്കുക അപ്പോഴാണ് നമുക്ക് പ്രതിരോധാത്മക ശക്തി കൈവരിക്കാൻ കഴിയുന്നത്. നമുക്കറിയാം ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വാർത്തയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 ഈ കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നിർമ്മിച്ച ഒരു പദ്ധതിയാണ് ബ്രേക്ക് ദി ചെയിൻ ഇതിന്റെ ഉദ്ദേശം എന്തെന്നാൽ കൊറോണ എന്ന ചങ്ങല ഇടിച്ചു തകർക്കുക എന്നാണ്. ഇപ്പോൾ കേരളം ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപിന്റെ ക്ലേശകരമായ പാതയിലാണ്. കേരളം നിപ്പ വൈറസിനെയും പ്രളയത്തിനെയും അതിജീവിച്ചു. നമുക്ക് ഏത് മഹാമാരിയെ പ്രതിരോധിക്കണം എങ്കിലും ഒറ്റക്കെട്ടായി ജാതി- മത- രാഷ്ട്ര പരിഗണനകളില്ലാതെ നിന്നേ പറ്റൂ. പ്രതിരോധം എന്ന ആ ചെറിയ വാക്ക് നമ്മെ എത്ര വലിയ അർഥം ആണ് പഠിപ്പിക്കുന്നത്? പ്രതിരോധം എന്ന വാക്ക് നമുക്ക് തരുന്ന ഒരു പ്രധാനപ്പെട്ട സന്ദേശം എന്തെന്നാൽ നാം എത്ര വലിയ മനുഷ്യൻ ആയിരുന്നാലും മഹാമാരികൾ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി പ്രയത്നിക്കണം. അതിനുവേണ്ടി സർക്കാർ വളരെ കർശനമായ നിയന്ത്രണങ്ങളിൽ കൂടെ ഈ മഹാമാരിയിൽ നിന്നും മോചനത്തിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു നാമെല്ലാം നമ്മുടെ കുടുംബത്തോ ടൊപ്പം മഹാമാരികൾ ആയ കൊറോണ, നിപ്പ അങ്ങനെ പലതിനെയും പ്രതിരോധിക്കുമ്പോൾ സ്വന്തം കുടുംബ ത്തെ പോലും ഉപേക്ഷിച്ചിട്ട് ജനങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന ഒരു സംഘം ഉണ്ട് അവരാണ് ആരോഗ്യ പ്രവർത്തകർ .നാം നമുക്ക് വേണ്ടി മാത്രമല്ല പ്രാർത്ഥിക്കേണ്ടത്. സ്വന്തം ജീവൻ പോലും ത്യജിച്ചു കളഞ്ഞിട്ട് നമ്മെ സംരക്ഷിക്കാനായി എ ത്തുന്ന മാലാഖ മാരായ ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയാണ് പ്രാർത്ഥി ക്കേണ്ടത്. നമ്മൾ മാത്രം നന്മയോടെ പ്രവർത്തിച്ചാൽ പോരാ ഒരു ദുരന്തത്തെ പ്രതിരോധിക്കണം എങ്കിൽ ഈ ലോകം മുഴുവൻ നന്മയോടെ പ്രവർത്തിക്കണം. നമ്മൾ കുട്ടികളാണ് അതിന് അടിത്തറ പാകേണ്ടത് എങ്കിലേ നമ്മുടെ മനസ്സിലെ ആശയം ആകുന്ന വിത്ത് പൊടിച്ച് ഫലം തരികയുള്ളൂ. അതുകൊണ്ട് നാം ഏവരും ഒറ്റ ക്കെട്ടായി നന്മയുടെ അടിത്തറപാകി കൊണ്ട് മഹാമാരി കളെ പ്രതിരോധിച്ച് സമൂഹത്തിൽ ശ്രദ്ധ നേടാം, മാത്രമല്ല നമുക്ക് മഹാമാരികൾ പ്രതിരോധിച്ചു കൊണ്ട്പുനർജീവനത്തിന്റെ പാതയിലേക്ക് കടക്കാം.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം