പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ നമ്മെയറിയാൻ, നമുക്കറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/ നമ്മെയറിയാൻ, നമുക്കറിയാൻ എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ നമ്മെയറിയാൻ, നമുക്കറിയാൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മെയറിയാൻ, നമുക്കറിയാൻ

പ്രകൃതി മനുഷ്യന്റെ ജീവവായു ആണ്. പ്രകൃതിയെ സംരക്ഷിക്കേണ്ട കടമ നമുക്കോരോരുത്തർക്കുമാണ്. പക്ഷെ ഇന്ന് നാം കാണുന്നത് പ്രകൃതി ദുരന്തങ്ങളാണ്. കാടുകളും, പുഴകളും, മലകളും, വയലേലകളും, മൃഗ ങ്ങളും, പക്ഷികളും ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കേരളം ഒരു ദിവസം പുറത്തു വിടുന്നത് 10000 ടൺ മാലിന്യം ആണ്. സംസ്‌ക്കരിക്കുന്നത 5000ടൺ മാത്രം ! ബാക്കി മാലിന്യം നാട് മുഴുവൻ ചിതറി കിടക്കുന്നു. ഏത് നിമിഷവും പൊട്ടി പുറപ്പെട്ടേക്കാവുന്ന പകർച്ച വ്യാധികളിലേയ്ക്കുള്ള തീക്കൊള്ളികളാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്.

കാലാവസ്ഥ വ്യതിയാനം കാരണം ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുമെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നതു്. ജനിതകമാറ്റം വന്ന പുതിയതരം വൈറസ് സുകളും രോഗങ്ങളും കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്. കടൽ പോലും ശാന്തമല്ല. സുനാമിയായും ഓഖി യായും വന്നു ദുരന്തങ്ങളായി മാറിയത് നാം കണ്ടതാണ്.അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നാം കരുതിയിരുന്നേ മതിയാകൂ. അറബി കടലിൽ ചൂടു വർദ്ധിക്കുന്നതുകൊണ്ട് ചുഴലിക്കാറ്റിന് കാരണമാകുന്നു. കാർബൺപുറന്തള്ളുന്നതു മൂലം ചൂട് കൂടുകയും ഓക്സിജന്റെ അളവ് കുറയുന്നതു മൂലം കടലിന്റെ പല ഭാഗങ്ങലിലും മത്സ്യങ്ങൾ ചത്ത്‌ പൊങ്ങുകയും ചെറു ജീവികളും പവിഴ പ്പുറ്റുകളും നശിക്കുന്നതും നാം കാണുന്നുണ്ട്.

80%കിണറുകളും മലിനമാകുന്നത് വിസർജ്ജ്യ വസ്തുക്കളിലെ ബാക്ടീരിയ മൂലമാണ്.പല ജില്ലകളിലെയും ഭൂഗർഭജലസ്രോതസ്സുകളിൽ അമിതതോതിൽഫ്ളൂറൈഡ് കണ്ടെത്തി. വ്യവസായമാലിന്യ ങ്ങളും കീടനാശിനികളും ജലാശയങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങിയതോടെ കണ്ണീർതടാകങ്ങളെല്ലാം മലിനമായി ത്തീർന്നു.

വായു മലിനീകരണം വർദ്ധിച്ചു വരുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽനിന്നുംവരുന്ന മലിന വായു, പ്ളാസ്റ്റിക് കത്തിക്കുന്നതിൽനിന്നും വരുന്ന മലിന വായു ഇവയെല്ലാം ശ്വസിക്കുന്നതു കൊണ്ട് ശ്വാസകോശഅലർജ്ജി രോഗങ്ങൾ ഉണ്ടാകുന്നു. കാലാവസ്ഥാമാറ്റങ്ങൾ കൊണ്ട് ഭൂഗർഭജലനിരപ്പ് താഴുകയും വരൾച്ചാ ഭീഷണിയിലേയ്ക്ക് നാം നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കാടിന്റെ വിസ്തൃതിയെ ഹനിക്കുന്ന വിധ ത്തിൽ വനനശീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. കാട്ടു തീ മൂലം കാടുകളും മൃഗങ്ങളും നശിക്കുന്നു. വന്യജീവികൾ തീറ്റക്കായി മനുഷ്യവാസ കേന്ദ്രങ്ങളി ലേക്ക് ഇറങ്ങിത്തുടങ്ങി. പാറഖനനവും മണ്ണ് മാന്തലും വലിയൊരു പാരിസ്ഥിതിക ഭീഷണി ആയി മാറുകയാണ്. ഇതിനാൽ ഭൂകമ്പം, ഉരുൾ പൊട്ടൽ എന്നിവ ഉണ്ടായി ഭൂമിയും മനുഷ്യരും മറ്റു ജീവ ജാലങ്ങളും എല്ലാം സർവ്വ നാശത്തിലേയ്ക്ക് വീണിരിക്കുന്നു. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല. അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തമായി മാറുന്നത്. പരിസ്ഥിതി ദിനാചരണം അത്തരം ചിന്തകൾക്ക് ഉള്ള ഒരു വേദികൂടിയായി മാറേണ്ടിയിരി ക്കുന്നു.

ശുചിത്വത്തിന്റെ ഭാഗമായി നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്ടോബർ 2 നാം ശുചിത്വദിനമായി ആചാരിക്കുന്നു. നമ്മുടെ ജീവിതശൈലി മാറിക്കൊണ്ടിരിക്കുകയാണ്. നാം ശരീരത്തെ, മനസ്സിനെ, പ്രവർത്തി യെ ദിവസം മുഴുവൻ എങ്ങനെ ക്രമീകരിക്കുന്നു എന്നതാണു് ജീവിതശൈലി. ഇന്ന് നാം കഴിക്കുന്നത് സമീകൃത ആഹാരമാണോ?, കുടിക്കുന്നത് ശുദ്ധജലമാണോ? വീട്ടിൽ ആഹാരം പാകം ചെയ്തു കഴിക്കുന്നതിനു പകരം ഫാസ്റ്റ് ഫുഡ്‌, ജംഗ് ഫുഡ്‌, കോള എന്നിവ ശീലമാക്കിയിരിക്കുന്നു. മദ്യം,പുകവലി ലഹരിഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ വരും തലമുറയെ ഇരുട്ടിന്റെ ലോകത്തേയ്ക്കാണ് എത്തിക്കുന്നത്.ഇതിൽ നിന്നെല്ലാം കരകയറാൻ , തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നതാ കണം നമ്മുടെ വിദ്യാഭ്യാസം. നല്ലശീലങ്ങൾ പ്രാവർത്തികമാക്കാൻ സമൂഹത്തെ പ്രാപ്തരാക്കണം.

" നാം നന്നായാലേ വീടു നന്നാവൂ
വീട് നന്നായാലേ നാടു നന്നാവൂ
നാട് നന്നായാലേ രാജ്യം നന്നാവൂ
രാജ്യം നന്നായാലേ ലോകം നന്നാവൂ.”

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതു മൂലം രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും രോഗം നമ്മെ കീഴ് പ്പെടുത്തുകയും ചെയ്യുന്നു. തെറ്റായ ജീവിതശൈലിയാലും, വലിച്ചെറിഞ്ഞു കളയുന്ന മാലിന്യ ങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ടു പെരുകിയും രോഗങ്ങൾ ഉണ്ടാകുന്നു. ഇതുകൊണ്ട് പകർച്ച വ്യാധികൾ കൂടുന്നു. പകർച്ചവ്യാധിക്ക് കാരണം വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ കുറയുന്നു. മദ്യപാനം, അമിതമായ കൊഴുപ്പ് അടങ്ങിയ ആഹാരം, വ്യായാമം ഇല്ലായ്മ എന്നിവ കാരണം കരൾ രോഗം, ഹൃദയസംബന്ധമായ അസുഖം ഇവ കൂടി കൊണ്ടിരിക്കുകയാണ്. കീടനശിനി അടങ്ങിയ പച്ചക്കറികൾ , കഴിക്കുന്നതു കാരണം കാൻസർ പോലുള്ള രോഗം ഉണ്ടാകുന്നു. ഇതിൽ നിന്നും കര കയറാൻ നാം വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങണം.

ചുരുക്കി പറഞ്ഞാൽ എല്ലാ രോഗങ്ങളും ജീവിതശൈലി രോഗങ്ങളാണ്. നല്ല ജീവിതശൈലി എന്താണെന്ന് പറഞ്ഞു കൊടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും വേണ്ടി നമ്മുടെ വിദ്യാഭ്യാസത്തെ, സമൂഹത്തെ, ആരോഗ്യ മേഖലയെ പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

ആരോഗ്യ കേരളം സുന്ദര കേരളം

ലോകം ഇന്ന് അഭിമുഖീകരിക്കുന്നത് കൊറോണ എന്ന മഹാമാരിയെ യാണ്. ലോകം മുഴുവൻ 10000 കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു. ഇതുപോലെ ഒരു ദുരന്തം നാം ഇതുവരെ കണ്ട് കാണില്ല. എല്ലാ രാജ്യങ്ങളും നമ്മുടെ ഭാരതവും ഇപ്പോൾ ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ "ലോക്ക് ഡൌൺ"പ്രഖ്യാപിച്ചു. ആർക്കും പുറത്തിറങ്ങാനോ ജോലി ചെയ്യാനോ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു. ഈ വിപത്തിനെ മാറികടക്കാൻ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിച്ചേ മതിയാകൂ. ഈ മഹാമാരിയെ തുരത്താൻ നമ്മുടെ രാജ്യത്തെ സർക്കാ രും, നിയമപാലകരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ഒന്നിച്ചു നിന്ന് പോരാടുകയാണ്. രോഗപ്രതിരോധത്തിൽ നിന്ന് ഇന്ത്യ മറ്റു രാജ്യങ്ങളെ വെല്ലുന്ന തരത്തിൽ ഉള്ള പ്രവർത്തനം ആണ് കാഴ്ച വെക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ പ്രശംസക്ക് അർഹത നേടി കൊണ്ടിരിക്കുക്കുകയാണ്. ജനിക്കുന്നെങ്കിൽ ഭാരതീയനായി ജനിക്കണം. ജീവിക്കുന്നെങ്കിൽ കേരളീയനായി ജീവിക്കണം. വസിക്കുന്നെങ്കിൽ തനി നാട്ടിൻ പുറത്തു കാരനായി വസിക്കണം.

ഈ മഹാമാരിയെ മനുഷ്യൻ ഭയപ്പെടുന്നതുകൊണ്ട് വീട്ടിനുള്ളിലേക്ക് ഒതുങ്ങിയപ്പോൾ പ്രകൃതി ഒരുപാട് മാറി. ചൂട് കുറഞ്ഞു. അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെയും കാർബോൺ മോണോ ക്സൈഡിന്റെയും അളവ് ഒരുപാട് കുറഞ്ഞു. റോഡിൽ നിന്നും പൊടിയും പുകയും ഇല്ലാതായി. അപകടങ്ങൾ, പീഡനങ്ങൾ എന്നിവ കുറഞ്ഞു. എല്ലാവരും സ്വന്തം കുടുംബത്തോടൊപ്പം നമ്മൾ മാത്രം ആയ ഒരു ലോക ത്തി ൽ ജീവിക്കുന്നു. എങ്ങും പക്ഷികൾ ചിലക്കുന്നു. അവയൊക്കെ വലിയ സന്തോഷത്തിൽ ആണ്. പ്രകൃതിയെ യും കാലാവസ്ഥയെയും നശിപ്പിച്ച മനുഷ്യൻ ഇങ്ങനെ അടങ്ങി ഒതുങ്ങി ഇരിക്കുന്നത് അവർക്ക് വിശ്വസിക്കാൻ ആകുന്നില്ലായിരിക്കും. വൈറസിൽ നിന്നും മനുഷ്യരെ രക്ഷിക്കുന്നതോടൊപ്പം അറിഞ്ഞോ അറിയാതെയോ നാം ഈ പ്രകൃതിയെ, ഭൂമിയെ കൂടി രക്ഷിക്കുകയാണ്. ഇനിയുള്ള വർഷങ്ങളിൽ ലോകം ഒരു ദിവസം ലോക്ക് ഡൌൺ ആചരിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു ദിവസം അടച്ചിടട്ടെ. ഈ മഹാമാരിയെ ലോകം എന്നും ഓർമ്മിക്കട്ടെ. അതോടൊപ്പം ഭൂമി ഒരു ദിവസം എങ്കിലും ശുദ്ധിയായിരിക്കട്ടെ.

സ്വന്തം എന്ന് പറഞ്ഞു അവകാശപ്പെടാൻ ഈ മണ്ണിലെ ശ്വാസം പോലും നമ്മുടെ നിയന്ത്രണ ത്തിലല്ല. പിന്നെ എന്തിനു വേണ്ടിയാണു് നാം അഹംകരിക്കുന്നത്. അധികാരവും സാമ്പത്തും വെട്ടിപ്പിടിക്കുന്നതു്. കാലത്തിന്റെ പടികൾ കയറുമ്പോഴും ,ജീവിതം ലക്ഷ്യത്തോടടുക്കുമ്പോഴും, ലക്ഷ്യം കൈവരിച്ചു മടങ്ങുമ്പോഴും മറക്കാതിരിക്കുക.. പിന്നിട്ട വഴികളെയും, കൂടെ നിന്നവരെയും, സ്നേഹം തന്നവരെയും, പിറന്ന നാടിനെയും പെറ്റമ്മയെയും... "മാതൃ വചനം തട്ടരുത് മാതൃ ദോഷം ചെയ്യരുത് മാതൃ ഭാഷ മറക്കരുത് മാതൃ രാജ്യം വെറുക്കരുത്

ലോകാ സമസ്താ സുഖിനോ ഭവന്തു


ശ്രീരാഗ് എസ്സ് ആർ
എട്ട് ജി പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം