(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരച്ചുവട്ടിൽ
കവിതയിൽ നമുക്ക് മരം നടാം
പക്ഷേ,അത് വളരില്ല പൂക്കില്ല
കായ്ക്കില്ല
പറവകൾക്കുപോലും ഒരു കനി നൽകില്ല
അതിനെക്കാൾ നല്ലത്
ഒരു മരം നട്ട്
നനച്ചു വലുതാക്കി
അതിൻെറ ചുവട്ടിലിരുന്ന്
ഒരുകവിതയെഴുതുകയാണ്