ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം     

ആരോഗ്യ മേഖലയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മുൻ നിരയിലായിരുന്നു . എന്നാൽ കഴിഞ്ഞ കുറെ കാലമായി പല വിധ കാരണങ്ങൾ കൊണ്ട് നാം കൈ വരിച്ച പുരോഗതി നിലനിർത്താൻ കഴിയുന്നില്ല. ഇതിനു കാരണം വ്യക്തി ശുചിത്വത്തിൽ നമുക്ക് ഉണ്ടാകുന്ന കുറവാണ്‌ . വ്യക്തി ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൃത്തിയും വെടിപ്പും. കൈ കഴുകുക, പല്ലു ശുചിയാക്കുക, നഖം മുറിക്കുക, ദിവസേന കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പാദരക്ഷകൾ ഉപയോഗിക്കുക, തലമുടി സംരക്ഷിക്കുക തുടങ്ങിയവ വ്യക്ത്തി ശുചിത്വത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ്.

വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ പല രോഗങ്ങൾക്കും പ്രധാന കാരണം അഴുക്കു പിടിച്ചിരിക്കുന്ന കൈകളിൽ നിന്നുള്ള അണുബാധയാണ് . നാം ഓരോരുത്തരും എപ്പോഴും കൈകൾ ശുചിയായി വയ്ക്കാൻ ശ്രമിക്കണം. ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തുന്ന കോവിഡ് എന്ന വൈറസ് രോഗത്തെ, ഭക്ഷണത്തിനു മുൻപും പിന്നും കൈകൾ നന്നായി സോപ്പിട്ടു കഴുകുന്നതിലൂടെ ഒരു പരിധി വരെ തടയാൻ ആകുന്നു. പൊതു സ്ഥല സമ്പർക്കണത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടത് അത്യാവശ്യം ആണ്. പ്രത്യേകിച്ചും നഖം, വിരലിന്റെ അറ്റം, വിരലുകൾക്ക് ഇടയിലുള്ള സ്ഥലം വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ഉണങ്ങിയ വൃത്തിയുള്ള തുണികൾ കൊണ്ട് തുടക്കാം. സ്ഥിരമായി നഖം വൃത്തിയായി വെട്ടുന്നത് നഖത്തിനിടയിൽ അഴുക്കുകൾ അടിയുന്നത് തടയും. നമ്മുടെ പല്ലുകൾ എന്നും ശുചിയാക്കുകയാണെങ്കിൽ അവ ആരോഗ്യത്തോടെ ഇരിക്കും. പല്ലുകൾക്കിടയിൽ ആഹാര അവശിഷ്ടങ്ങൾ കയറിയിരിക്കുന്നത്‌ ദന്തരോഗങ്ങൾക്കും മോണവീക്കത്തിനും കാരണം ആകുന്നു. ഓരോ പ്രാവശ്യവും ഭക്ഷണം കഴിച്ചതിനു ശേഷം നന്നായി വായ് കഴുകണം. ഇത് പല്ലുകൾക്കിടയിൽ അടിഞ്ഞിരിക്കുന്ന ആഹാര അവശിഷ്ടങ്ങൾ നീക്കുന്നതിനും മോണകൾക്കും പല്ലുകൾക്കും കേടുപാടുകൾ ഇല്ലാതെ ഇരിക്കുന്നതിനും സഹായിക്കും. ദിവസേന ഉറങ്ങുന്നതിനു മുൻപും ഉണർന്നതിനു ശേഷവും പല്ലുകൾ വൃത്തിയാക്കണം ദിവസവും കുളിക്കേണ്ടത് നമ്മുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. ചൂടുള്ള കാലാവസ്ഥയും വിയർപ്പും ശരീരത്തെ അഴുക്കാക്കുന്ന അവസ്ഥയിൽ ദിവസവും കുളിക്കേണ്ടത് അത്യാവശ്യം ആണ്. കാലാവസ്ഥക്കും ശരീരത്തിനും അനുയോജ്യം ആയ വസ്ത്രം ഉപയോഗിക്കാവുന്നതാണ്. ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങൾ വേനൽ കാലത്തും ചൂടുള്ള വസ്ത്രങ്ങൾ തണുപ്പ് കാലത്തും ഉപയോഗിക്കണം. ഒരിക്കൽ ധരിച്ച വസ്ത്രം വൃത്തിയാക്കാതെ വീണ്ടും ധരിക്കുകയാണെങ്കിൽ അത് ത്വക്ക് രോഗങ്ങൾക്കു കാരണം ആകുന്നു. എന്നും മുടി ചീകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണു. തല വൃത്തിയാക്കാൻ താളി ഉപയോഗിക്കുന്നത് ഒരു ലളിതമായ മാർഗം ആണ്. മറ്റുള്ളവർ ഉപയോഗിക്കുന്ന ചീപ്പ് ഉപയോഗിക്കാതെ ഇരിക്കുന്നത് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ശരിയായ അളവിലുള്ള പാദരക്ഷകൾ പൊടിയിൽ ഉണ്ടാകുന്ന അണുക്കളിൽ നിന്നും വിരകളിൽ നിന്നും നമ്മുടെ പാദങ്ങളെ സംരക്ഷിക്കുന്നു. തുറസായ സ്ഥലങ്ങളിൽ പാദരക്ഷകൾ

ഉപയോകിക്കാതെ നടക്കുമ്പോൾ രോഗാണുക്കളും വിരകളും പാദത്തിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. പൊടി നിറഞ്ഞതും ചൂടുള്ളതും ആയ കാലാവസ്ഥയിൽ നമ്മുടെ പാദങ്ങൾ വിണ്ടു കീറുന്നതിനും ഇടയാകും. വീടിനു പുറത്തു ചെരിപ്പുകൾ ഇടുന്ന ഇന്ത്യക്കാരുടെ ശീലം വീട് വൃത്തിയായി ഇരിക്കാൻ നല്ലതാണു. വീടിനു പുറത്തു പോകുമ്പോൾ തീർച്ചയായും പാദരക്ഷ ധരിക്കണം . വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടാതെ നല്ലൊരു തലമുറയെയും രൂപപ്പെടുത്താൻ സാധിക്കും.


ജിൻസി ഡോണ
11 VHSE ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ