ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അന്ധകാരത്തിലെ പ്രകാശധാര

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ അന്ധകാരത്തിലെ പ്രകാശധാര എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അന്ധകാരത്തിലെ പ്രകാശധാര എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ധകാരത്തിലെ പ്രകാശധാര     

മഞ്ഞു പെയ്യുന്ന ഒരു രാത്രി യിൽ , ആകാശത്തിൽ ജേതാവിനെ പോലെ മിന്നി നിൽക്കുന്ന ചന്ദ്രൻ നിറ പുഞ്ചിരി യുടെ പൂ നിലാവ് ഭൂമിയിൽ വിതറുമ്പോൾ, കൂമന്റെ രാത്രി സംഗീതത്തിന്റെ ശബ്ദ ധ്വനി യെ നിശ്ശേഷം ഭേദിച്ചു കൊണ്ട് അതാ അവൻ വീണ്ടും വരികയായി.... മാരുതൻ !....അവൻ തന്നെ ...കുറ്റാകൂരിരുട്ടിൽ . മുല്ല പൂവിന്റെ മയക്കുന്ന സൗരഭ്യo . പരത്തി കൊണ്ട് , ആർത്തുല്ലസിച്ചു അവൻ മുന്നോട്ടു പോയി. അപ്പോഴതാ ... അകലെ ഒരു സ്ത്രീ .. അർദ്ധരാത്രി യിലെ പേടി സ്വപ്നമാണോ അത്....? വെള്ളി നക്ഷത്രങ്ങൾ അഗ്നി ഗോളങ്ങളായി തീരാ ക്രോധ ത്തോടെ ഗഗന വീഥിയിൽ ഉജ്വലമായി പ്രകാശിക്കുമ്പോൾ , മാർഗ്ഗത്തിലുടനീളം ഇടതൂർന്നു നിൽക്കുന്ന പാ ദ പങ്ങൾ , തങ്ങളുടെ ആനന്ദ വാഹിയായ നീണ്ട താരാട്ടു പാട്ടു നിർത്തി. കൂമൻ മാരുടെ പതിവുള്ള ശ്രുതി മധുര മല്ലാത്ത രാത്രി സംഗീതം കേൾക്കാതായി ........ എല്ലാം ഒരു നിമിഷം നിശ്ചലമായി...... ! വെള്ള വസ്ത്രം ധരിച്ച ആ സ്ത്രീ യുടെ കൂന്തൽ നീണ്ടു നിവർന്നു ചാഞ്ചാടുന്നു ഒരു പക്ഷെ മേൽ പറഞ്ഞ പേടി സ്വപ്നമാണോ അത്.....? അവൾ കടന്നു പോയി . ഭൂമിയിൽ തങ്ങി നിന്ന ജീവാമൃത ശ്വാസം മെല്ലെ മെല്ലെ മാഞ്ഞു തുടങ്ങി . ആരാണവൾ? നരകത്തിലെ ചെകുത്താനോ? അതോ കാറ്റി ലൂടെ പാറിവന്ന മായാരൂപമോ? എല്ലാം നശിക്കുന്നു ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു എന്തു ചെയ്യും? ആരുണ്ട് രക്ഷക്കായി? അന്നാദ്യമായി പലരും ഈശ്വര നെ വിളിച്ചു ! കൊറോണ എന്ന പേരുള്ള ആ ഉഗ്ര രൂപം സംഹാര താണ്ഡവം ആടുകയാണ് പെട്ടെന്ന് ഒരു അലർച്ച യോടെ ആ രൂപം പായുകയാണ് സ്വന്തം കുടുംബത്തെയും പിഞ്ചോമനകളെയും വിട്ട് നാടിന്റെ ന ന്മ ക്കും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി വിശ്രമവും വിശപ്പുമറിയാതെ പ്രയത്‌നി ക്കുന്ന ഒരു അർപ്പണ മനോഭാവമുള്ള ശക്തി? ആ ശക്തി ആരാ? മാലാഖ മാരെപോലെ നിറപുഞ്ചിരിയോടെ ആ ആരോഗ്യ പ്രവർത്തകർ ആ ദു ഷ്ട ശക്തി യെ വകവരുത്താനായി പടവാളും പിടിച്ചു അതിന്റെ നേരെ പായുകയാണ്...... ഇതെല്ലാം വീക്ഷിച്ച ഭൂമി ദേവി ഈ മക്കൾക്ക് നല്ലതു മാത്രം വരട്ടെ എന്ന് നന്ദിയോടെ പ്രാർത്ഥിച്ചു.....


അനുജ ആൽബർട്ട്
7B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ