ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണ v/s കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/അക്ഷരവൃക്ഷം/കൊറോണ v/s കേരളം എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണ v/s കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ V/S കേരളം


നമുക്കെല്ലാം പരിചയമുള്ള പേരാണ് കൊറോണ. ഡിസംബർ ആദ്യ പകുതിയോടെയാണ് ചൈനയിൽ ഈ വൈറസ് പടർന്നുപിടിച്ചത് . ചൈനയുടെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം വുഹാൻ നഗരത്തിലെ ഒരു ചെമ്മീൻ കച്ചവടക്കാരിക്കാണ് ആദ്യം രോഗം സ്ഥിതീകരിച്ചത് . എന്നാൽ ആ ദിവസങ്ങളിൽ അവർക്കു മുൻപ് ഏകദേശം 24 പേർ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. വ്യക്തമായ ചികിത്സാരീതിയോ, ആന്റിവൈറസോ ,വാക്‌സിനേഷനോ കൊറോണയ്ക്കെതിരെ കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ കൃത്യമായ വിവരങ്ങളോ രോഗലക്ഷണങ്ങളോ മരണനിരക്കോ സമൂഹവ്യാപനത്തിനുള്ള മുൻകരുതലോ ചൈന തുടക്കത്തിൽ നൽകിയിരുന്നില്ല. മാത്രവുമല്ല, കൊറോണ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നു അവരുടെ ആദ്യകാല നിഗമനം. ഈ കാര്യങ്ങൾ ലോകത്തിന് ആശ്വാസവുമായിരുന്നു. അതിനാൽ ആ കാലത്തു ലോകം അധികം ജാഗ്രത പുലർത്തിയിരുന്നില്ല. എന്നാൽ ഇത് വരാൻ പോകുന്ന ഒരു വലിയ വിപത്തിനുള്ള മുന്നറിയിപ്പാണെന്ന് അവർ അറിഞ്ഞില്ല. ചൈനയിൽ തുടക്കത്തിൽ വലിയ നിയന്ത്രണങ്ങളൊന്നും പുറപ്പെടുവിച്ചിരുന്നില്ല. വൈറസ് ബാധയുണ്ടായിരുന്ന ചൈനക്കാർ ഇറാനിൽ രോഗം പരത്തി . തുടർന്ന് ഇറ്റലിയിലും രോഗം വ്യാപിച്ചു. സമൂഹവ്യാപനം എന്ന മഹാവിപത്തു അപ്പോഴാണ് നാം മനസ്സിലാക്കിയത്. ഒരു വികസിത രാജ്യമായ ഇറ്റലി പോലും കൊറോണക്ക് മുന്നിൽ കീഴടങ്ങി. ഇതുപോലെ തന്നെയായിരുന്നു അമേരിക്കയിലും സ്ഥിതി. കൊറോണ ബാധിതരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു. ആളുകൾ മരിച്ചുവീഴുന്നതിനു കയ്യും കണക്കുമില്ല . എന്നാൽ ദൈവത്തിന്റെ സ്വന്തം നാടിനോട് കൊറോണയുടെ കളിയൊന്നും നടക്കില്ല. ദൈവത്തിന്റെ മാലാഖമാരായ ആരോഗ്യപ്രവർത്തകരുടെയും, സർക്കാരിന്റെയും, ഔദ്യോഗികമേഖലയുടെയും ,ജനങ്ങളുടെയും സഖ്യ സൈന്യം, ജാതി- മത- രാഷ്ട്രീയ- വർഗ- വർണ വിവേചനങ്ങൾക്കതീതമായി നിരന്നപ്പോൾ കൊറോണയ്ക്കു മലയാളിയുടെ മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. കേരളത്തിന് വളരെ മികച്ച ഒരു ആരോഗ്യമേഖല പണ്ടുമുതലേ ഉണ്ടായിരുന്നു. കേരള സംസ്ഥാനം രൂപം കൊണ്ട മുതൽ മാറിമാറി വന്ന സർക്കാരുകൾ കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളർച്ചയ്ക്കായുള്ള നടപടികൾ സ്വീകരിച്ചുപോന്നു. ആയുർവേദമായാലും അലോപ്പതിയായാലും ഹോമിയോപ്പതിയായാലും കേരളം ഇതിലെല്ലാം മുന്നിലാണ്. കേരളത്തിലെ കിടപ്പുചികിത്സ സൗകര്യങ്ങളുടെ ശരാശരി ഭാരതത്തിനേക്കാളും ഉയർന്നതാണ് അന്നും ഇന്നും. ഈ നേട്ടങ്ങൾ കാരണം കേരളത്തിൽ രോഗികളുടെ എണ്ണത്തിലായാലും പകർച്ചവ്യാധി മൂലമുണ്ടാകുന്ന മരണനിരക്കായാലും ശിശുമരണനിരക്കായാലും ഗണ്യമായ കുറവ് നമുക്ക് കാണാൻ സാധിക്കുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിലുള്ള ഇത്തരം മേന്മകളാണ് വൈറസ് വ്യാപനം തടയാൻ നമ്മെ സഹായിച്ചത് . കൊറോണ വൈറസ് ചൈനയിൽ രൂക്ഷമായപ്പോൾ മറ്റു സംസ്ഥാനങ്ങളൊന്നും അത് കാര്യമായി എടുത്തില്ല. എന്നാൽ കേരള സർക്കാരും ആരോഗ്യ വകുപ്പും തുടക്കം മുതൽ നമുക്ക് നിർദേശങ്ങൾ തന്നുകൊണ്ടിരുന്നു. മാർച്ച് 24 നു ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിൽ ആഴ്ചകൾക്കു മുമ്പേ കർശനനിയന്ത്രണം കൊണ്ടുവരികയും മാർച്ച് 20 ഓടെ പരീക്ഷകൾ എല്ലാം മാറ്റുകയും ചെയ്തു. കേരളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അതിവേഗം ബഹുദൂരം മുന്നിലാണ് . കേരളം കൈക്കൊണ്ട നടപടികൾ മറ്റു സംസ്ഥാനങ്ങൾ കൈക്കൊണ്ടിരുന്നെങ്കിൽ ഭാരതത്തിലെ കൊറോണയുടെ വിളയാട്ടം നമുക്ക് തടയാമായിരുന്നു. കേരളത്തിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിലെ റാന്നി സ്വദേശികളായ ഇറ്റലിയിൽ നിന്നും വന്ന മൂന്നംഗ കുടുംബത്തിനാണ് . അവരിൽനിന്നും അവരുടെ പ്രായമായ അച്ഛനമ്മമാർക്കും രോഗം ബാധിച്ചു. ഇവരുമായി സമ്പർക്കം നടന്നു എന്നു കരുതപ്പെടുന്ന 3000 പേര് ക്വർആണ്റ്റണിൽ പ്രവേശിച്ചു. എന്നാൽ അവർക്കാർക്കും തന്നെ രോഗം ബാധിച്ചില്ല. അഞ്ചംഗ കുടുംബം രോഗം ഭേദമായി വീട്ടിൽ പോയി. " രോഗം പടർത്തിയവർ" എന്ന് സമൂഹം അവരെ ആക്ഷേപിച്ചപ്പോൾ അവർക്ക് തുണയായത് സ്വന്തം ജീവിതം പണയം വച്ച് അവരെ പരിചരിച്ച ആരോഗ്യപ്രവർത്തകരാണ്. ഇത്തരത്തിൽ സ്വജീവിതം പണയം വച്ച് പോരാടുന്ന ആരോഗ്യപ്രവർത്തകർ കേരളത്തിന്റെ അഭിമാനമാണ്, അനുഗ്രഹമാണ് . ഇവരുടെയും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ഔദ്യോഗിക മേഖലയുടെയും കൂട്ടായ പരിശ്രമം മൂലമാണ് കാസർഗോഡിലെ കോവിഡ് 19 സമൂഹവ്യാപനം തടയാൻ സാധിച്ചത് . അവസാനമായി എനിക്ക് പറയാനുള്ളത് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക. മനുഷ്യ സ്രവങ്ങളിലൂടെയാണ് വൈറസ് വ്യാപനം നടക്കുന്നത്. അതിനാൽ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക, ആവശ്യത്തിനുമാത്രം വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങുക, മാസ്ക് ഉപയോഗിക്കുക , സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക ഇവയെല്ലാം നാം പിന്തുടർന്നാൽ കോവിഡ് 19 എന്ന ഇരുട്ടിനെ അകറ്റി ശാന്തിയുടെ കിരണങ്ങൾ വിടർത്താൻ നമുക്ക് സാധിക്കും . STAY HOME............STAY SAFE...........BREAK THE CHAIN

ഹരിപ്രസാദ്
IX.A ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം