ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/വിസ്മയങ്ങളിലേക്കുള്ള ഒരു യാത്ര
വിസ്മയങ്ങളിലേക്കുള്ള ഒരു യാത്ര
കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കൊരു വിസ്മയ യാത്ര. കാടറിയണം... പ്രകൃതിയുടെ സംഗീതം കേൾക്കണം... എന്നതിനൊക്കെ അപ്പുറം ഹൃദയം കൊണ്ടു കണ്ട കാഴ്ചകളായിരുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം എനിക്കു നൽകിയത്. പ്രകൃതിയുടെ നിശബ്ദതയെ ഒരു കഥയാക്കാനോ കവിതയാക്കാനോ ലേഖനമാക്കാനോ എനിക്കു കഴിഞ്ഞില്ല. കണ്ട കാഴ്ചകളുടെ അതിമനോഹര മാധുര്യം വെറുതെ കുറിച്ചു വയ്ക്കാൻ മാത്രമാണു കഴിഞ്ഞത്. യാത്രകൾ എന്നും മനസ്സിന് കുളിർമയേകുന്ന അനുഭവങ്ങളാണ് നൽകുന്നത്. അതുകൊണ്ടു തന്നെ യാത്ര എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. ആദ്യമൊക്കെ യാത്രയിൽ കൂട്ടത്തോടെയാണ് നടന്നത്, പിന്നീടു ഒറ്റയ്ക്കും. പഠനയാത്രയിലെ ഒറ്റ ഒറ്റയായുള്ള നടത്തം കാടിനെ കൂടുതൽ അറിയാൻ സഹായിച്ചു. ഏറ്റവും കൂടുതൽ കാണാൻ കഴിഞ്ഞത് കുരങ്ങുകളെയാണ്. മനസ്സിനെ ശാന്തമാക്കുന്ന കുളിർമയുള്ള ഒരു ദൃശ്യമയാണ് കാടിനെ ഞാൻ മനസിലാക്കിയത്. ഉയരങ്ങളിൽ നിന്നും താഴേക്കു പതിക്കുന്ന ഒരു ജലപാതയാണ് ആ വെള്ളച്ചാട്ടം. ശക്തിയിൽ താഴേക്കു കുതിക്കുന്ന പതഞ്ഞൊഴുകുന്ന വെള്ളമായാണ് എനിക്ക് അതിരപ്പിള്ളിയെ കാണാൻ കഴിഞ്ഞത്. കാട് വിസ്മയങ്ങളിലേക്കുള്ള ഒരു യാത്ര തന്നെയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം