ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ വീണ്ടെടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടെടുക്കാം
<poem>
 എത്ര മനോഹരിയാം പ്രകൃതി തൻ 
  മടിത്തട്ടിൽ പിറന്നു വീണവർ നാം 
  പൈതങ്ങളെപ്പോലെ കാത്തുപോന്നു 
  നമ്മെ പ്രകൃതിമാതാ തൻ കരത്താൽ 
  ഈമണ്ണിൽകാലുറപ്പിച്ചനേരം മുതൽ
  മാതാവാംപ്രകൃതിയെ
  വേദനിപ്പിക്കുന്നു നാം. 
   പണ്ട് ജലം നമ്മുടെ ദാഹം തീർത്തു 
  ഇന്നത് നമ്മൾക്കു മരണം തീർത്തു. 
  മലിനമായ് മാറ്റി നാം ജലസ്രോതസ്സുകൾ 
  നികത്തി നാം ഓരോ തണ്ണീർത്തടങ്ങളും. 
  ജീവശ്വാസംതന്നൊരിളം തെന്നലോ -
   യിന്നുമുഴുവൻവിഷമയമായ്. 
  ഗോപുരംപോൽഉയർന്നു നിൽക്കുന്നിതാ 
   പുകക്കുഴലുകൾജീവനു ഹാനികരമായ്. 
  അന്നു നാംമണ്ണിനെ മാറോടു ചേർത്തു 
   പൊൻവിലയ്ക്കായിന്നതിനെ വിറ്റു. 
      പാരാകെമാറിപ്പോയിടുന്നു 
       തിരികെലഭിയ്ക്കുമോ സുവർണ്ണ ഭൂമി..? 
      
അഞ്ജലി എ എസ്
10 C ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത