ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
                            പരിസ്ഥിതി നശീകരണം ഇന്ന് നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. മനുഷ്യൻ ചെയ്യുന്ന നീചമായ ചില പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ നിലനിൽപ്പിനെ ബാധിക്കുന്നു.പാടങ്ങൾ കുളങ്ങൾകിണറുകൾ തുടങ്ങിയ ജലാശയങ്ങൾ മണ്ണിട്ട് നികത്തുന്നതും കുന്നുകളും പാറകളും ഇടിച്ച് നിരപ്പാക്കുന്നതും കാടുകളും മരങ്ങളും വെട്ടി നശിപ്പിക്കുന്നത് വ്യവസായ ശാലകൾ പുറത്തു വിടുന്ന മാലിന്യങ്ങൾ, അമിതമായ പ്ളാസ്റ്റിക് ഉപയോഗം വാഹനങ്ങൾ, വ്യവസായ ശാലകൾ പുറത്തു വിടുന്ന വിഷപ്പുക കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ തുടങ്ങിയവയും പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്നു. 
         നമ്മുടെ സംസ്കാരം വളർന്നു വന്നത് നദീതടങ്ങളിൽ നിന്നാണ്. നമ്മുടെ പൂർവികർ മണ്ണിൽ നന്നായി അധ്വാനിച്ചു ജീവിച്ചവരായിരുന്നു.മണ്ണിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.മനുഷ്യന്റെ ബുദ്ധി കൂടുതൽ കൂടുതൽ  വളർന്നപ്പോൾ അവൻ കൂടുതൽ  സുഖസൗകര്യങ്ങൾ തേടിപ്പോയി.അധ്വാനിക്കാതെ മണ്ണിന്റെ മണമറിയാതെ ജീവിക്കാൻ തുടങ്ങി. ഹൈടെക് ജീവിതം മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ദോഷകരമായി ബാധിച്ചു. ആശുപത്രികളുടെ എണ്ണം കൂടി.ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായ പല രോഗങ്ങളും ഇന്ന് പുതിയ പേരുകളിൽ വന്നു കൊണ്ടിരിക്കുന്നു.
     നമ്മൾ ഇനിയും ഒന്നും 

കണ്ടില്ല കേട്ടില്ല എന്നു പറഞ്ഞു കൈയും കെട്ടിയിരുന്നാൽ നമ്മൾക്കും നമ്മുടെ തലമുറകൾക്കും ഇനി ഈ ഭൂമി തന്നെ കാണാൻകഴിഞ്ഞെന്നു വരില്ല.

      നമ്മുടെ പഴയ തലമുറ  മണ്ണിനെ സ്നേഹിച്ചിരുന്നതു പോലെ നമ്മൾക്കും സ്നേഹിക്കാം.ശുദ്ധവായു ലഭിക്കുന്ന ശുദ്ധജലം കിട്ടുന്ന എങ്ങും പച്ചപ്പിന്റെ സൗന്ദര്യവും കിളികളുടെ കലപില ശബ്ദങ്ങളും ഒക്കെയുള്ള ഒരു പരിസ്ഥിതിയെ ഉണ്ടാക്കിയെടുക്കാൻ നമ്മൾ ഒരോരുത്തരും മുന്നോട്ടിറങ്ങണം.
അഭിജിത്ത് വി സ്
8 c ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം