ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം നല്ല നാളേയ്ക്കായി..
പ്രകൃതിയെ സംരക്ഷിക്കാം നല്ല നാളേയ്ക്കായി..
പ്രകൃതി നമ്മുടെ മാതാവാണ്. ആ അമ്മയുടെ കുഞ്ഞുമക്കളാണ്നാം. പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ നമുക്കാവശ്യമായതെന്തും തന്ന് നമ്മെ അത് അനുഗ്രഹിക്കും.മരങ്ങൾ,പുഴകൾ,പർവതങ്ങൾ എന്നിവയെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ്.മരങ്ങൾ മനുഷ്യന് പലതരത്തിൽ ഉപയോഗപ്രദമാണ്.എത്രയോ പക്ഷികളുടേയും മൃഗങ്ങളുടേയും വാസസ്ഥലമാണ് വനങ്ങൾ.മരങ്ങൾ മണ്ണൊലിപ്പു തടയുകയും വെള്ളപ്പൊക്കം നിയന്ത്രിക്കുകയും ചെയ്യുന്നു.നമ്മുടെ ശ്വസനത്തിനാവശ്യമായ ശുദ്ധ ഓക്സിജൻ പ്രദാനംചെയ്യുന്നത് സസ്യങ്ങളാണ്.ഭൂമിയിലുളള മനുഷ്യന്റെ നിലനിൽപ്പ് പ്രകൃതിയെ മാത്രം ആശ്രയിച്ചാണ്.വിവേചനരഹിതമായ മണൽഖനനം നിരോധിക്കൽ അത്യാവശ്യമാണ്.കാർബൺ പുറംതള്ളുന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു.പുതുതലമുറയ്ക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു. പക്ഷേ മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തനം പ്രകൃതിക്ക് നാശം വരുത്തി വയ്ക്കുകയാണ്.വ്യാവസായിക പ്രവർത്തനങ്ങൾ മണ്ണിനെയും വായുവിനേയും ജലത്തേയും മലിനമാക്കിക്കൊണ്ടിരിക്കുന്നു.വനനശീകരണം വന്യമൃഗങ്ങൾക്കും പക്ഷികൾക്കും ഭിക്ഷണിയാണ്.മണൽഖനനവും മാലിന്യങ്ങൾ വലിച്ചെറിയുന്നതും പുഴകളെ കൊല്ലുന്നു.അതുകൊണ്ട് നാം പ്രകൃതിയെ സംരക്ഷിക്കണം.എവിടെയെല്ലാം മരങ്ങൾ വച്ചു പിടിപ്പിക്കുവാൻ സാധിക്കുമോ അവിടെയെല്ലാം മരങ്ങൾ വച്ചുപിടിപ്പിക്കണം.നമ്മുടെ ജലസ്രോതസുകളെ സംരക്ഷിക്കുകയും മാലിന്യങ്ങളിൽ നിന്ന് അതിനെ സ്വതന്ത്രമാക്കുകയും ചെയ്യണം.ഓർക്കുക നാം ജീവിക്കുന്ന ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല.അതിനാൽ വരും തലമുറയ്ക്കായി അതിനെ സംരക്ഷിച്ചേ മതിയാകു.നമുക്കൊന്നിച്ച് പോരാടാം.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം