ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്

ആധുനിക മനുുഷ്യ ജീവിതത്തിന് ആവശ്യമായ പൗരബോധം, സാമൂഹിക പ്രതിബദ്ധത, ജനാധിപത്യബോേധം, മതേതരത്വ ചിന്ത, ദേശീയത തുടങ്ങിയ ആശയങ്ങൾ കുട്ടികളുടെ മനസിൽ ഉറപ്പിക്കുന്നതിനാവശ്യമായ ചിട്ടയായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബിലൂടെ നൽകിവരുന്നു. വിശ്വമാനവൻ എന്ന കാഴ്ചപാടിലേക്ക് ഓരോ കുട്ടികളെയും കൈപിടിച്ചുയർത്തുന്നതിനുളള പരിശ്രമങ്ങൾ നടത്തിവരുന്നു.

ലോക ജനസംഖ്യാ ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ‍ ഉപന്യാസ രചന, പ്രസംഗ മത്സരം, ക്വിസ് തുടങ്ങി ധാരാളം മത്സരങ്ങൾ നടത്തുകയും ‍ വിജയികളായവർക്കുളള സമ്മാനങ്ങൾ കുട്ടികൾക്ക് നേരിട്ടും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലും എത്തിച്ച് നൽകുകയുണ്ടായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ദേശീയ പതാകയുടെ മാതൃക തയാറാക്കുവാൻ കുട്ടികൾ ഏറെ ഉത്സാഹത്തോടെ കടന്നുവന്നു. കുട്ടകളിൽ രാജ്യസ്നേഹം വളർത്തുവാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ക്രിസ്തുമസ്, ഓണം, റംസാൻ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും കുട്ടികളും ഈ പരിപാടികൾ ഒന്നിച്ച് ആഘോഷിച്ചത് പൊതുജനങളുടെ പ്രശംസക്ക് കാരണമായിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം തുടങ്ങിയ സാമൂഹികവിപത്തുകൾക്കെതിരായി റാലി സംഘടിപ്പികകയുണ്ടായി.