ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/അമലഭാരതം (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/അമലഭാരതം (ലേഖനം) എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/അമലഭാരതം (ലേഖനം) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമല ഭാരതം

ശുചിത്വ പാലനം, ആരോഗ്യപാലനം, ശുചിത്വ ഭാരതം,സുന്ദര ഭാരതം


പ്രകൃതി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ കാരണം വായു ,ജലം, മണ്ണ്, ആഹാരം തുടങ്ങിയവയെല്ലാം വിഷമയം ആയി കഴിഞ്ഞു. എത്രയോ ജീവികൾക്ക് വംശനാശം സംഭവിച്ചു. പെറ്റമ്മയെപ്പോലെ നമുക്ക് ആശ്രയവും അഭയവും നൽകുന്ന ഭൂമിക്ക് നമ്മൾ ചരമഗീതം പാടുകയാണ്. നമ്മൾ ഉണർന്ന് പ്രവർത്തിച്ചേ മതിയാവൂ.ഇനിയും താമസിച്ചു കൂടാ. നമ്മുടെ ഓരോരുത്തരുടെയും സ്നേഹത്തോടും കാരുണ്യത്തോടുമുള്ള പരിചരണം ഭൂമിയ്ക്ക് ആവശ്യമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ മനുഷ്യവംശം ഇല്ലാതാക്കണമെന്ന സ്ഥിതി വരാൻ പാടില്ല.


മനുഷ്യന് അനുഗ്രഹം മാത്രം ചൊരിയുന്ന കാണപ്പെട്ട ദൈവമാണ് ഭൂമി .ഈ ഭൂമിയെ രക്ഷിച്ച് കാത്തു സൂക്ഷിക്കേണ്ട ചു മതല നമ്മൾ ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഉണ്ണാനും ഉറങ്ങാനും മറക്കാത്തതുപോലെ ഇതും നമ്മൾ വിസ്മരിക്കരുത്. ഭൂമിയെ മാലിന്യ മുക്തമാക്കേണ്ടത് നമ്മുടെ നിലനിൽപ്പിൻ്റെ ആവശ്യമാണ്.ഇതിനുള്ള പരിശ്രമം നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറണം.


ചപ്പുചവറുകൾ അശ്രദ്ധമായി വലിച്ചെറിയുക, പൊതുവഴികളിലും പാതയോരങ്ങളിലും തുപ്പുക,മലമൂത്ര വിസർജ്ജനം ചെയ്യുക തുടങ്ങിയവ ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭാരതം. ഭാരത മാതാവിൻ്റെ പവിത്രമായ മുഖം മാലിന്യം കൊണ്ട് വികൃതമാകാതിരിക്കാൻ നമ്മുടെ നാട് ദുർഗന്ധ പൂരിതമാകാതിരിക്കാൻ നമ്മൾ ഓരോരുത്തരുടേയും സ്നേഹത്തോടും കാരുണ്യത്തോടുമുള്ള പരിചരണം ഇന്ന് ഭൂമിക്ക് ആവശ്യമാണ്.


അമൃതാനന്ദമയി വിഭാവനം ചെയ്തു പ്രാവർത്തികമാക്കുന്ന പദ്ധതിയാണ് അമല ഭാരതം


വൃത്തിയില്ലായ്മയുടെ പേരിൽ അന്യരാജ്യങ്ങളുടെ മുന്നിൽ നമ്മൾ ഇനിയും നാണം കെടരുത്.വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് നമ്മൾ ഒരു യജ്ഞമായി കരുതണം. ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നതു പോലെ പരിസര ശുചീകരണവും നിത്യജീവിതത്തിൻ്റെ ഭാഗമാകണം.


ഷിനി എസ് എസ്
7 എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം