എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/പ്രവർത്തനങ്ങൾ
- നൃത്തപരിശീലനം
- കായിക പരിശീലനം
- യോഗപരിശീലനം
- എയറോബിക്സ് പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം
പ്രവേശനോത്സവം
പുതിയൊരു അധ്യായന വർഷത്തിലേക്ക് കുട്ടികളെ വരവേൽകുന്നതിനായി കൊടിത്തോരണങ്ങൾ കൊണ്ട് സ്കൂൾ അലങ്കരിച്ചും,കുട്ടികളുടെ കലാപരിപാടികൾ നടത്തിയും സമ്മാനങ്ങൾ നൽകിയും പ്രവേശനോത്സവം ഗംഭീരമായി ആഘോഷിക്കുന്നു.
ലോകപരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചാരിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ഒരു തൈ നടാം "പരുപാടിയുടെ ഭാഗമായി കുട്ടികൾക്ക് വൃക്ഷതൈകൾ നൽകി അവയുടെ പരിപാലനം ഏല്പിക്കുന്നു.
വായനാദിനം
ജൂൺ 19 വായന ദിനമായി കേരളത്തിൽ ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളിൽ റീഡിങ് ക്ലബിന്റെ നേതൃത്വത്തിൽ വായനാവാരമായി ഈ സമയം വിനിയോഗിയ്ക്കുന്നു.
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15 ഇന്ത്യയിൽ സ്വാതന്ത്രയദിനമായി ആഘോഷിക്കുന്നു. ഈ അവസരത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും അതോടൊപ്പം ദേശാഭക്തിഗാനം ആലപിക്കുകയും ചെയ്യുന്നു.കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും ഇന്ത്യൻ ദേശീയതയിൽ അഭിമാനം കൊള്ളുന്നതിനും ഉതകുന്ന രീതിയിലുള്ള കലാപരിപാടികൾ നടത്തുന്നു.
ഗാന്ധിജയന്തി
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.
ശിശുദിനം
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.