ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും
ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും
ഈ ചൂടേറിയ കാലാവസ്ഥയിലും കൊറോണ എന്ന മഹാമാരിയുടെ പകർച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നമ്മളിൽ ഉണ്ടാവേണ്ട രോഗപ്രതിരോധശേഷിയുടെ പ്രാധാന്യം ഞാൻ നിങ്ങളോട് പറയാതെതന്നെ അറിയാമല്ലോ? നമ്മുടെ ലോകം വളരെ ആശങ്കജനകമായ സന്ദർഭങ്ങളിലൂടെയാണ് ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിനെ മറ്റു ബാഹ്യശക്തികളിൽ നിന്ന് സംരക്ഷിക്കാൻ നമുക്ക് ശക്തമായ ഒരു സൈന്യം ഉള്ളതുപോലെ ഓരോ മനുഷ്യന്റെ ശരീരത്തിനെയും രോഗങ്ങളിൽ നിന്ന് രക്ഷിക്കാനായി രോഗപ്രതിരോധശേഷിയുണ്ട്. മനുഷ്യന്റെ സ്വത്തായ അവന്റെ ആരോഗ്യം നിലനിൽക്കാൻ ഏറ്റവും അത്യാവശ്യമാണ് അവന്റെ ശരീരത്തിലേക്ക് കടക്കുന്ന അണുക്കളെ നശിപ്പിക്കുവാനുള്ള രോഗപ്രതിരോധശേഷിയാണ്. എന്നാൽ ഇന്നത്തെ തലമുറയുടെ തെറ്റായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയെല്ലാം രോഗപ്രതിരോധശേഷി കുറയ്ക്കുകയും ഇത് പല രോഗങ്ങൾ വരാൻ കാരണമാവുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുവാൻ നമുക്ക് ഏറ്റവും ആവശ്യമായത് ശരിയായ ഭക്ഷണരീതിതന്നെയാണ്. ഫാസ്റ്റ് ഫുഡ് പോലുള്ള വിഷലിപ്തമായ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യം നഷ്ടപ്പെടുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. എന്നാൽ ശരിയായ ഭക്ഷണശീലം നമ്മുടെ ആരോഗ്യത്തിനെ കാത്തുസൂക്ഷിക്കുന്നു. നാട്ടിൽ നിന്നും നമുക്ക് ലഭിക്കുന്ന ഫലങ്ങൾ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും, പ്രോട്ടീനുകളും അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ തുടങ്ങിയവ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ കഴിവുള്ളവയാണ്. അടുത്തതായി നമ്മുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായത് കൃത്യമായ വ്യായാമമാണ്. വെറുതെ ചടഞ്ഞുകൂടി ഇരിക്കുന്നതിന് പകരം നമ്മുടെ ശരീരത്തിനാവശ്യമായ വ്യായാമം ചെയ്യുക. ഇത് പല രോഗങ്ങളെയും അകറ്റിനിർത്താൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിക്കു സഹായിക്കുന്ന പല കോശങ്ങളെയും അവയവങ്ങളെയും ഉർജ്ജസ്വലമാക്കാൻ കൃത്യമായ വ്യയാമം സഹായിക്കുന്നു. യോഗ ചെയ്യുന്നതും ശരീരത്തിനും മനസ്സിനും വളരെ നല്ലതാണ്. രോഗപ്രതിരോധം വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ശുചിത്വം . ശരീര ശുചിത്വം വളരെ അത്യാവശ്യമായ ഒന്നാണ്. ശുചിത്വമില്ലായ്‌മയാണ് പല രോഗങ്ങളെയും വിളിച്ചുവരുത്തുന്നത്. ശരീരത്തിനെ വൃത്തിയായി സൂക്ഷിക്കുക. ഇന്ന് നമ്മുടെ ലോകം കൊറോണ വൈറസ് എന്ന മഹാമാരി കാരണം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയം നമുക്കാവശ്യം രോഗപ്രതിരോധശേഷിയും ശുചിത്വവുമൊക്കെയാണ്. രോഗങ്ങളില്ലാത്ത പ്രശ്നങ്ങളില്ലാത്തതാണ് യഥാർത്ഥ ജീവിതം. അതിനായി എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുക. "Health is wealth".
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം