എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4566Hm (സംവാദം | സംഭാവനകൾ) (' വിദ്യാലയ ചരിത്രം തെള്ളിയൂർ സെന്റ് ബഹനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
            വിദ്യാലയ ചരിത്രം

തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ്. തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത്. പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90 ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. അവരിൽ പലരും സ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും, രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ്.