ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട്

17:11, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37301 (സംവാദം | സംഭാവനകൾ) (→‎നേട്ടങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ :മോഡൽ ലോവർ പ്രൈമറി സ്‌കൂൾ കുമ്പനാട് . ആരംഭകാലത്ത് പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂളിൽ പ്രവേശനം നൽകിയിരുന്നത് അതിനാൽ ഈ സ്കൂൾ പെൺപള്ളികൂടം എന്നും അറിയപ്പെടുന്നു.

ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട്
വിലാസം
കുമ്പനാട്‌

കുമ്പനാട്‌ പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgmlpgskumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37301 (സമേതം)
യുഡൈസ് കോഡ്32120600502
വിക്കിഡാറ്റQ87593281
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജതോമസ്
പി.ടി.എ. പ്രസിഡണ്ട്ഷൈനിമാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റെനി
അവസാനം തിരുത്തിയത്
10-02-202237301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുമ്പനാട് പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത്‌ നാട്ടുകാരുടെ ശ്രമഫലമായി കാനകത്തിൽ കുടുംബക്കാർ ദാനം നൽകിയ 50 സെന്റ് സ്ഥലം സ്വീകരിച്ചു് ഈ സർക്കാർ വിദ്യാലയം പെണ്കുട്ടികൾക്കായ് 1912 ൽ സ്ഥാപിച്ചു . കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഇവിടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കാനകത്തുകുടുംബത്തിൽനിന്നും  സംഭാവനയായി  ലഭിച്ച അൻപതുസെന്റ് സ്ഥലത്താണ്  സ്കൂൾ പ്രവർത്തിക്കുന്നത് . ഔദ്യോഗികമായി രണ്ട് കെട്ടിടങ്ങളാണ്‌ സ്കൂളിനുള്ളത്. ഒരു കെട്ടിടത്തിൽ ഒരു ഓഫീസ്‌മുറിയും ഒരു ഹാളും ഉണ്ട് . ഹാളിൽ പ്രീപ്രൈമറി ഉൾപ്പടെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിൽ ആവശ്യമായ ബെഞ്ച് ,ഡെസ്ക്,ഫാൻ എന്നിവയുണ്ട്. പ്രീ പ്രൈമറി  സൗകര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ ഒരു ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ പഠനത്തിനായി മൂന്ന് ലാപ്‌ടോപ്പുകൾ ഒരു പ്രൊജക്ടർ എന്നിവ ഉണ്ട്,സ്കൂളിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

      സ്കൂളിന്റെ മറ്റൊരു കെട്ടിടത്തിൽ  പാചകപ്പുരയും  അതിനോടുബന്ധപ്പെട്ട ഭക്ഷണശാലയും പ്രവർത്തിച്ചു വരുന്നു. ആകെട്ടിടത്തിന്റെ ഒരു ഭാഗത്തായി അങ്കണവാടിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. ജലലഭ്യതയുള്ള കിണറും ആയശ്യമായ പൈപ്പ് കണക്ഷനും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ കളിസ്ഥലം സ്കൂൾ കെട്ടിടത്തിന്റെ പുറകിലായി ഉണ്ട്.

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാധ്യാപകർ

സ്കൂളിലെ അദ്ധ്യാപകർ

പേര് തസ്തിക
സുജ തോമസ് പ്രധാന അദ്ധ്യാപിക
അനീഷ് ബാബു എം എൽ.പി.എസ് .ടി
അനീഷ് പി ജി എൽ.പി.എസ് .ടി
സുമിമോൾ സി എസ് എൽ.പി.എസ് .ടി
നിഷ കെ വി എൽ.പി.എസ് .ടി

നേട്ടങ്ങൾ

സ്കൂളിലെ കുട്ടികൾക്ക് തുടർച്ചയായി  എൽ .എസ് .എസ് . പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നുണ്ട് .

ഉപജില്ലാ,ജില്ലാ ശാസ്ത്ര പ്രവുത്തിപരിചയ മേളയിൽ കുട്ടികൾ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .അക്ഷരമുറ്റം ഉൾപ്പടെയുള്ള ക്വിസ് മത്സാരങ്ങളിൽ  കുട്ടികൾ മികവ് പുലർത്തിയിട്ടുണ്ട് .കല കായിക പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.

മികവുകൾ പത്രവാർത്തയിലൂടെ

ചിത്രശാല

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിയ്ക്കുക കുമ്പനാട് -ആറാട്ടുപുഴ  റോഡിൽ  മർത്തോമാപള്ളിക്ക്  സമീപം


{{#multimaps:9.364644,76.656308 |zoom=18}}



അവലംബം