ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിളിക്കാതെ വന്ന വിരുന്നുകാരൻ


വിളിക്കാതെ വന്ന വിരുന്നുകാരൻ
വാർഷിക പരീക്ഷയെത്തുംമുമ്പേ
വിളിക്കാതെ വന്നൊരാ വിരുന്നുകാരൻ
സ്കൂളോക്കെ നേരത്തെ പൂട്ടിച്ചവൻ
ലോക്കിട്ടു നമ്മളേം വീട്ടിലാക്കി
നേരം തികയാത്ത വീട്ടാർക്കെല്ലാം
എല്ലാറ്റിനുമിപ്പോൾ നേരം കിട്ടി
അച്ഛനുമമ്മയ്ക്കും , കുട്ടികൾക്കും
ഒന്നിച്ചിരിക്കുവാനേറെ നേരം
വീട്ടിലിരിക്കാത്തെ ചേട്ടന്മാരെ
കേരളാ പോലീസും കൂട്ടിലാക്കി
നാടും നഗരവും ശാന്തമായി,
ആതുര സേവകർ കാവലായി
വിളിക്കാതെ വന്നൊരാ കൊറോണയെ
നാടു കടത്തുവാൻ നമ്മളൊന്നായ്
ഇന്നു നമുക്കല്പമകന്നിരിക്കാം
നല്ലൊരു നാളെയിലൊത്തു ചേരാൻ...
 

അഭിനവ് ബിജു
4 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത