ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിക്കാം

ഒത്തൊരുമിക്കാം കൂട്ടരേ നമ്മൾ-
ക്കൊത്തിരിരോഗമകറ്റീടാം
വ്യക്തി ശുചിത്വം പാലിച്ചീടുക
നിത്യം നമ്മൾ കട്ടായം.

ഇത്തിരിയുള്ളൊരു കീടാണുക്കൾ
നമ്മുടെ നാട് ഭരിച്ചീടാൻ
എത്തുകയില്ലിനി ഒത്തു പിടിച്ചാൽ
എന്നും നമ്മൾ മുന്നേറും.

കൈകൾ ഉരച്ചു കഴുകേണം
കറ പുരളാതെ നടക്കേണം
ചപ്പും ചവറും നീക്കി മിനുക്കി
വീടും സുന്ദരമാക്കേണം

പുഴകൾ നന്നായൊഴുകട്ടെ
മാലിന്യത്താൽ കൊല്ലരുതേ
എങ്ങും ശാന്തി പരക്കട്ടെ
എന്നും നന്മ നിറയട്ടെ..
 

ദേവദത്ത്
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത