ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കാര്യം നിസ്‌സാരം പ്രശ്നം ഗുരുതരം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കാര്യം നിസ്‌സാരം പ്രശ്നം ഗുരുതരം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കാര്യം നിസ്‌സാരം പ്രശ്നം ഗുരുതരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാര്യം നിസ്‌സാരം പ്രശ്നം ഗുരുതരം

ആണവായുധങ്ങളുടെ ശേഖരത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഉന്നത വിദ്യാഭാസ രംഗങ്ങളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ ആതുര സേവന രംഗങ്ങളും ഉള്ള ലോകരാഷ്ര്ടങ്ങളിൽ വച്ച് എന്തിനും ഏതിനും മുൻ പന്തിയിൽ നിന്നിരുന്ന രാഷ്ട്രങ്ങളെ ആണ് നിസ്സാരനായ covid 19 എന്ന വൈറസ് ഒന്നുമല്ലാതാക്കിയിരിക്കുന്നതു , ഇതുവരെയുള്ള അവരുടെ കണ്ടുപിടുത്തങ്ങൾ എല്ലാം തന്റെ മുമ്പിൽ ഒന്നുമല്ലെന്ന് മട്ടിലാണ് നിസ്സാരനായ കൊറോണ എന്ന മഹാ മാരിയുടെ ഇപ്പോഴത്തെ അവസ്ഥ , ഒന്നിനെയും നമ്മൾ നിസ്സാരമാക്കി തള്ളി കളയരുത് എന്ന് കൊറോണ എന്ന മഹാമാരി നമ്മെ ഓര്മപെടുത്തികൊണ്ടിരിക്കുന്നു, എന്നാൽ ഒന്നിലും മുൻപന്തിയിൽ എത്തിയിട്ടില്ലെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നമ്മൾ സുരക്ഷിതർ ആയിരിക്കുന്നതിനു കാരണക്കാർ നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രി യുടെ അവസരോചിതമായ മുൻകരുതൽ കൊണ്ടണ്ടാണെന്നു നമ്മൾ ഓരോ കേരളീയനും എന്നും നന്ദിയോടെ ഓർക്കുക, നമ്മൾ എല്ലാവരും വീട്ടിൽ സുരക്ഷിതർ ആയി ഇരുന്നപ്പോൾ തെരുവിൽ ഇറങ്ങി നമുക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു തന്ന ഡോക്ടർമാർ police ഉദ്യോഗസ്ഥർ, നേഴ്സ് മാർ, നേതാക്കൾ, നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഇവരെ എല്ലാവരെയും നമ്മൾ ഓരോ കുട്ടികളും നന്ദിയോടെ എന്നും ഓർക്കണം കൊറോണ എന്ന മഹാമാരിയെ നമ്മുടെ കൊച്ചു കേരളം തോൽപ്പിക്കുക തന്നെ ചെയ്യും അതിനു നമ്മൾ ഓരോരുത്തരും goverment തരുന്ന നിർദേശങ്ങൾ കർശന മായി പാലിക്കുമെന്നു ഉറപ്പുവരുത്തണം .

മേഘ എസ് . എസ് .
4 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം