ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
                                      മാനിഷാദ
                     യുഗങ്ങള്ക്കുമുമ്പ് ഒരു മുനിയുടെ
                     കണ്ഠത്തില് നിന്നുയര്ന്ന നാദം
                     മാ.... നിഷാദാ......
                     അന്ന് കാടുണ്ടായിരുന്നു.
                     കാട്ടാളന്മാരുണ്ടായിരുന്നു,
                     മരത്തോലുടുത്ത്, എല്ലുമണിഞ്ഞ
                     അമ്പും, വില്ലമേന്തിയ കാട്ടാളന്മാര്...
                     പച്ചമാംസം തിന്ന്, രുധിരം നുണഞ്ഞ്
                     ബീഭത്സരീപം പൂണ്ട കാട്ടാളന്മാര്......
                     കാലം മാറി, കഥമാറി....
                     ഇന്ന് കാടില്ലെങ്കിലും കാട്ടാളരുണ്ട്....
                     അമ്പും, വില്ലുമില്ലാത്ത കാട്ടാളന്മാര്
                     ബസ്സിലുണ്ടവര് ട്രെയിനിലുണ്ടവര്
                     റോഡിലും പാര്ക്കിലുമുണ്ടവര്....