മാനിഷാദ

                     യുഗങ്ങള്ക്കുമുമ്പ് ഒരു മുനിയുടെ
                     കണ്ഠത്തില് നിന്നുയര്ന്ന നാദം
                     മാ.... നിഷാദാ......
                     അന്ന് കാടുണ്ടായിരുന്നു.
                     കാട്ടാളന്മാരുണ്ടായിരുന്നു,
                     മരത്തോലുടുത്ത്, എല്ലുമണിഞ്ഞ
                     അമ്പും, വില്ലമേന്തിയ കാട്ടാളന്മാര്...
                     പച്ചമാംസം തിന്ന്, രുധിരം നുണഞ്ഞ്
                     ബീഭത്സരീപം പൂണ്ട കാട്ടാളന്മാര്......
                     കാലം മാറി, കഥമാറി....
                     ഇന്ന് കാടില്ലെങ്കിലും കാട്ടാളരുണ്ട്....
                     അമ്പും, വില്ലുമില്ലാത്ത കാട്ടാളന്മാര്
                     ബസ്സിലുണ്ടവര് ട്രെയിനിലുണ്ടവര്
                     റോഡിലും പാര്ക്കിലുമുണ്ടവര്....
                     കോട്ടും ടൈയും കെട്ടി സുസ്മേരവദനരായി
                     വിലസിടുന്ന ഈ നിഷാദര് നാട്ടിലെല്ലാം....
                     പച്ചമാംസം ഭൂജിക്കുന്നവര്
                     രുധിരമൂറ്റികുടിക്കുന്നവര്
                     ചേതനയറ്റ ദേഹം റോഡിലേക്ക് വലിച്ചെറിയുന്ന
                     കിരാതനരാധമന്മര്....
                     ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്
                     ചൊവ്വയുടെ രഹസ്യം 'ക്യൂരിയോസിറ്റി' യിലൂടെ 
                     നാം പരതുമ്പോള്
                     വിദ്യയും സാംസ്കാരവും ഭാണ്ഡത്തിലേറ്റി
                     ഉന്നതരെന്ന് സ്വയം നടിക്കുന്നവര്...
                     നൈര്മല്ല്യമില്ലാത്ത ഹൃദയവും പേറി-
                     മാന്യതയുടെമുഖംമൂടി അണിഞ്ഞവര്
                     നിഷാദരെന്നല്ലാതെ ഇവരെ
                     മറ്റെന്തുവിളിക്കേണ്ടു ഞാന് ?...
                                                              
                                                          അഭിക ജയരാജ് 
                                                             VIII B