എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
07:18, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിൽ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുൽ മുഹ് താജീൻ സംഘം). 1989-ൽ സ്ഥാപിച്ച നുസ്റത്ത് സ്കൂൾ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു. മൈസൂർ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പൻപൊയിലിൽ അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.

എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ
വിലാസം
പരപ്പൻപൊയിൽ

താമരശ്ശേരി പി.ഒ,
കോഴിക്കോട്
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1989
വിവരങ്ങൾ
ഫോൺ04952223811
ഇമെയിൽnirhsparappanpoyil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47104 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശ് പി. ജോൺ
പ്രധാന അദ്ധ്യാപകൻസജ്ന.കെ.എം
അവസാനം തിരുത്തിയത്
10-02-2022Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുത്തുക

ചരിത്രം

പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ൽ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു. 

അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 ൽ LKG ക്ലാസ്സുകൾ ആരംഭിച്ചു. വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ൽ LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. 1996 ൽ UP സ്കൂളായും 2002 ൽ ഹൈസ്കൂളായും 2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-2005 അധ്യയന വർഷത്തിൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവർത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വർഷങ്ങളോളമായി ടാലന്റ് സർച്ച് പരീക്ഷകളിൽ നുസ്റത്തിലെ കുരുന്നുകൾ റാങ്ക് ജേതാക്കളായി വരുന്നു. സംസ്ഥാന സ്കൂൾ കലാ-കായിക മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിർമ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സ്പോർട്സിൽ ലോങ്ജംപ്, പോൾ വാൾട്ട് ഇനങ്ങളിൽ പങ്കെടുത്തു. ഒരു വിദ്യാർത്ഥിക്ക് MSP സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. നീണ്ട 27 സംവൽസരക്കാലം പരപ്പൻപൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത് കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് പുത്തൻ സമവാക്യങ്ങൾ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂൾ അക്ഷരാർത്ഥത്തിൽ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി 32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകൾ
  • പരിസ്ഥിതി, കാർഷിക ക്ലബ്ബുകൾ
  • പ്രതിഭാ പോഷണ പരിപാടികൾ
  • പഠന വിനോദ യാത്രകൾ
  • കരാട്ടേ പരിശീലനം
  • പ്രവൃത്തിപരിചയം
  • ബിബോക്സ് ഇന്നൊവേഷൻ പ്രോഗ്രാം

മാനേജ്മെന്റ്

സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ൽ പരപ്പൻപൊയിലിൽ ഉദയം ചെയ്ത നുസ്റത്തുൽ മുഹ് താജീൻ സംഘമാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങൾ. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ ദേശഭാഷകൾ അന്യംനിൽക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാൻ കാരണമായത്. വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അഗസ്റ്റിൻ പി.ടി.,
  • അബ്ദുൾ ഖാദർ,
  • തറുവയിക്കുട്ടി സി.പി.,
  • അബൂബക്കർ നെരോത്ത്,
  • പി.വി. മുഹമ്മദ് അ‍ഷ്റഫ്,
  • ഐസക്,
  • കെ. സക്കീർ ഹുസൈൻ,
  • എൻ. അബൂബക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക

വഴികാട്ടി