അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവീസ് സ്കീം ഓറിയെന്റേഷൻ ക്ലാസ് -2022

അൽ ഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ ചേരാനല്ലൂർ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ സി ഫസലുൽ ഹഖ് നിർവഹിച്ചു. എറണാകുളം ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ ക്ലാസ്സിന് നേതൃത്വം നൽകി.2023മാർച്ച്‌ വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ യഹിയ സർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുമ ജെയിംസ് ടീച്ചർ സ്വാഗതവും എൻ എസ് എസ് ലീഡർ ഹരികൃഷ്ണ, നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5

ലോക പരിസ്ഥിതി ദിനാ ചാരണത്തിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു.

വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24

PN പണിക്കരുടെ  സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ്  അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

ദേശീയ വിദ്യഭ്യാസ ദിനാചാരണം സംഘടിപ്പിച്ചു

ചേരാനെല്ലൂർ : Nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ.യഹിയ ആമുഖ പ്രസംഗം നടത്തി. തുടർന്ന് നടന്ന  ബോധവൽക്കരണ ക്ലാസുകൾ UP, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി  എൻഎസ്എസ് വളണ്ടിയർ മാരായ ദേവിക മനോജ്, കാർമിലി ആൻഡ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ടു. പോസ്റ്റർ പ്രദർശനവും ക്യാംപസിൽ നടത്തി.

ഫയർ സേഫ്റ്റി പരിശീലനം

ചേരനെല്ലൂർ :  അൽഫാറൂഖിയ  HSS, NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ വിദ്യാർത്ഥികൾക്ക്  ഏലൂർ   ഫയർ സ്റ്റേഷൻ Grade Asto. ഷിബു സാറിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ ക്ലാസ്സും, പരിശീലനവും നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രെട്ടറി ശ്രീമതി സുമ ജെയിംസ് ആശംസ അറിയിച്ചു. വളണ്ടിയർ മരിയ ജെനി സ്വാഗതം ആശംസിച്ച ചടങ്ങിൽ Nss Leader ഹരികൃഷ്ണ നന്ദി രേഖപ്പെടുത്തി.

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി

ചേരാനല്ലൂർ: ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ  ഭാഗമായി  അൽ ഫാറൂഖിയ എച്ച്എസ്എസ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ റാലി സംഘടിപ്പിച്ചു. റാലി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പ്രതിഭാ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി എം ബഷീർ ആശംസ അറിയിച്ചു. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സന്തോഷ് മോൻ ഊർജ്ജ സംരക്ഷണ ദിന സന്ദേശം നടത്തി. പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ബോധവൽക്കരണ സന്ദേശം എൻഎസ്എസ് ലീഡർ  അബിയ ടിപ്സൺ നിർവ്വഹിച്ചു.സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ദത്ത് ഗ്രാമത്തിലെ കച്ചവടസ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ, ബാങ്കുകൾ, ഹോസ്പിറ്റൽ, ഹോട്ടലുകൾ, മാർക്കറ്റുകൾ, വീടുകൾ, ഓട്ടോറിക്ഷ സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം സന്ദർശിക്കുകയും നോട്ടീസ് വിതരണം നടത്തുകയും ചെയ്തു.

സ്നേഹ സമ്മാന വിതരണവും, കലാവിരുന്നും

ചേരനെല്ലൂർ :  അൽഫാറൂഖിയ HSS,  NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Gvt LP സ്കൂൾ ചേരനെല്ലൂരിലെ പ്രീ പ്രൈമറി, പ്രൈമറി വിദ്യാർത്ഥികൾക്ക്  പഠന ഉപകരണങ്ങളും, ചോക്ലേറ്റ്സുo നൽകി. അതോടൊപ്പം എൻഎസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. ചടങ്ങിന് ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എൽപി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ബീന അധ്യക്ഷത വഹിച്ചു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ സ്വാഗതം ആശംസിച്ച ചടങ്ങിന് എൻഎസ്എസ് വളണ്ടിയർ മരിയ ജനി നന്ദി രേഖപ്പെടുത്തി.

Al Farookhia HSS Cheranellore,NSS unit ന്റെ സപ്തദിന ക്യാമ്പ്: അതിജീവനം.

ഉദ്ഘാനം: ശ്രീ. കെ.ജി.രാജേഷ് ചേരനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനുള്ള കേരള സർക്കാരിന്റെ ഒരു സംരംഭമാണ് അഡീഷണൽ സ്കിൽ അക്വിസിഷൺ പ്രോഗ്രാം. നൈപുണ്യ പരിശീലനത്തിലൂടെ സംസ്ഥാനത്തെ യുവ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സ്വച്ഛ് ഭാരത്

സ്ക്കൂളും സ്ക്കൂൾ സ്ഥിതി കൊള്ളുന്ന പഞ്ചായത്തും ശുചി ആയി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഫറൂഖിയ NSS unit ന്റെ ആഭി മുഖ്യത്തിൽ നടക്കുന്ന സ്വച്ഛ് ഭാരത് യത്നം. ചേരനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

വളണ്ടിയർ പരിശീലനo സംഘടിപ്പിച്ചു

ചേരനെല്ലൂർ:  അൽഫാറൂഖിയ Nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയർ വിദ്യാർത്ഥികൾക്ക് "സാമൂഹിക സേവനം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തെ ആസ്പ്പദമാക്കി കളമശ്ശേരി ക്ലസർ PAC ശ്രീ.സലിം സാറിന്റെ നേതൃത്വത്തിൽ പരിശീലന ശില്പശാല നടത്തി. Nss പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ അധ്യക്ഷത വഹിച്ചു. ലാബ് അസിസ്റ്റന്റ് ശ്രീ. റഹ്മത്തുള്ള ചടങ്ങിൽ സംബന്ധിച്ചു. NSS Leader അബിയ ടിപ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വളണ്ടിയർ ആദിത്യൻ നന്ദി രേഖപ്പെടുത്തി. സ്നേഹോപഹാരം പ്രോഗ്രാം ഓഫീസറിൽ നിന്നും PAC കൈപ്പറ്റി.


മാതൃക ഹരിത ഗ്രാമം

ചേരാനല്ലൂർ പഞ്ചായത്തിനെ;പ്ലാസ്റ്റിക് വിമുക്തമാക്കി  മാതൃക ഹരിതഗ്രാമം ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ  നടപ്പിലാക്കിയ മാതൃക ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രതിഭാരാജിന്റെ നേതൃത്വത്തിലാണ് ഹരിതഗ്രാമം പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും.ശ്രീ ഫസലുൽ ഹഖ് കെ സി; പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു.ശ്രീമതി  അനു ക്ലീറ്റസ്  മുൻ  എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ  ആശംസകളർപ്പിച്ചു ,പദ്ധതിയുടെ ഭാഗമായി തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളുകൾ ആയ സെൻറ് ജോർജ് HSS പുത്തൻപള്ളി  ,..എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് തുടങ്ങിയ ഹയർ സെക്കൻഡറി സ്കൂളുകളും ഉദ്ഘാടന വേദിയിൽ പങ്കെടുത്തു